കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കക്കോടി മോരിക്കരയിലെത്തിയ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ കാത്തിരുന്നത് ഒരു കൂട്ടം കുട്ടികള്‍. ഒരു കളിസ്ഥലം വേണം. അതായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കാന്‍ അബ്ദുള്ളക്കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു കുട്ടികള്‍.
തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഒരു നിവേദനവും തയ്യാറാക്കിയാണ് കുട്ടികള്‍ എത്തിയത്. നിവേദനം സന്തോഷത്തോടെ ഏറ്റുവാങ്ങിയ അബ്ദുള്ളക്കുട്ടി ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കാമെന്ന ഉറപ്പും നല്‍കിയാണ് മടങ്ങിയത്. കക്കോടി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. വിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു എ.പി. അബ്ദുള്ളക്കുട്ടി.
പ്രദേശത്തെ കായിക സ്നേഹികളുടെയും യുവാക്കളുടെയും കാലങ്ങളായുള്ള ആവശ്യമാണ് സ്റ്റേഡിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: