കൊല്ലം: നവീകരിച്ച ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യാലയത്തിന്റെ ഗൃഹപ്രവേശനം നടന്നു. ഇന്നലെ രാവിലെ 10.45ന് ആര്‍എസ്എസ് പ്രാന്തീയ സഹവ്യവസ്ഥാപ്രമുഖ് രാജന് കരൂര്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.
വിഭാഗ് സംഘചാലക് ഡോ. പ്രദീപ്കുമാര്‍, കാര്യവാഹ് വി. മുരളീധരന്, സഹകാര്യവാഹ് അശോകന്, സേവാപ്രമുഖ് മീനാട് ഉണ്ണി, ജില്ലാ സംഘചാലക് ആര്. ഗോപാലകൃഷ്ണന്, ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ശിവജി സുദര്ശന്, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, തേവള്ളി കൗണ്‍സിലര്‍ ബി. ഷൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: