വാഷിങ്ടണ്‍: വിജയകരമായ വിക്ഷേപണത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്ന് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് എഫ്എന് 8 റോക്കറ്റ്. ടെക്സാസിലെ ബോകാ ചിക്കയില്‍ റോക്കറ്റ് തിരിച്ചിറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഭൂമിയില്‍ തിരിച്ചിറക്കുന്നതിനിടെ ഇന്ധന ടാങ്കിലെ മര്‍ദം കുറഞ്ഞുപോയതാണ് പൊട്ടിത്തെറിക്ക് കാരണമായി വിലയിരുത്തുന്നത്. ഈ സമയത്തെ റോക്കറ്റിന്റെ അതിവേഗവും പൊട്ടിത്തെറിക്ക് കാരണമായി.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുന്നതിനായി വികസിപ്പിക്കുന്ന റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 100 കിലോയാണ് റോക്കറ്റിന്റെ ഭാരവാഹകശേഷി. 16 അടി ഉയരമുണ്ടിതിന്. തങ്ങള്‍ക്കു വേണ്ട എല്ല വിവരങ്ങളും നല്‍കിയതിന് ശേഷമാണ് റോക്കറ്റ് പൊട്ടിത്തെറിച്ചതെന്ന് സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക് അറിയിച്ചു.
സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം വിജയകരമായിരുന്നു. പേടകം തകര്‍ന്നിട്ടും ഇതിന്റെ പരീക്ഷണത്തെ വന്‍ വിജയമായാണ് ഇലോണ്‍ മസ്ക് അവതരിപ്പിച്ചത്. ചൊവ്വ ഇതാ ഞങ്ങള്‍ വരുന്നു എന്നദ്ദേഹം ട്വീറ്റ് ചെയ്തു.
വിക്ഷേപണത്തിന് ശേഷം ആറ് മിനിറ്റ് 42 സെക്കന്‍ഡാണ് റോക്കറ്റ് യാത്ര ചെയ്തത്. ഇത്രയും സമയം ഒരു സ്റ്റാര്‍ഷിപ്പ് പേടകം സഞ്ചരിക്കുന്നത് ഇതാദ്യം. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ അതേ സാങ്കേതികവിദ്യ തന്നെയാണ് സ്റ്റാര്ഷിപ്പിലും ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: