Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണി കൊടുത്ത് വോട്ടിങ് മെഷീനുകള്‍

ചിലയിടത്ത് വളരെ പെട്ടെന്നും മറ്റിടങ്ങളില്‍ മണിക്കൂറുകള്‍ക്ക് ശേഷവും തകരാര്‍ പരിഹരിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 11:06 am IST
in Thrissur

തൃശൂര്‍:  വോട്ടിങ് മെഷിന്‍  പണി മുടക്കിയത് ചിലയിടത്ത് വോട്ടര്‍മാരെ ദുരിതത്തിലാക്കി. പരിശോധന കഴിഞ്ഞ് പോളിങ് ബൂത്തിലെത്തിച്ച വോട്ടിങ് മെഷീനുകള്‍ ഇന്നലെ രാവിലെ വോട്ടിങ് ആരംഭിച്ചപ്പോള്‍ പണി മുടക്കുകയായിരുന്നു. ഇതോടെ വോട്ടര്‍മാരോടൊപ്പം പോളിങ് ഉദ്യോഗസ്ഥരും വലഞ്ഞു.  

  ചിലയിടത്ത് വളരെ പെട്ടെന്നും മറ്റിടങ്ങളില്‍ മണിക്കൂറുകള്‍ക്ക് ശേഷവും തകരാര്‍ പരിഹരിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. ചേലക്കര പങ്ങാരപിള്ളി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. രാവിലെ എട്ടു മുതല്‍ 9.30 വരെ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചതിനു ശേഷമാണ് പോളിങ് പുനരാരംഭിച്ചത്.  

 തിരുവില്വാമല എരവത്തൊടി സ്‌കൂളിലെ ബൂത്തില്‍ ഒന്നര മണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. ഉച്ച തിരിഞ്ഞ് ഒരു മണിക്ക് നൂറുകണക്കിന് വോട്ടര്‍മാര്‍ വരിയില്‍ നില്‍ക്കുമ്പോഴായിരുന്നു യന്ത്രം പണിമുടക്കിയത്. ഒന്നര മണിക്കൂറിനു ശേഷം രണ്ടോടെ മെഷീന്റെ തകരാര്‍ പരിഹരിച്ചാണ് പോളിങ് പുനരാരംഭിച്ചത്.  

 മണ്ണംപേട്ട മാതാ സ്‌കൂളിലെ രണ്ടു ബൂത്തുകളിലും ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്മാത സ്‌കൂളിലെ ബൂത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി, ഒന്നര മണിക്കൂര്‍ പോളിങ് നിലച്ചു. മാള വടമ സിവില്‍ സ്റ്റേഷന്‍ ബൂത്തിലെ കണ്‍ട്രോള്‍ യൂണിറ്റ് രാവിലെ വോട്ടിങ് ആരംഭിച്ച് അധികം വൈകാതെ തകരാറിലായി. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂറുകളോളം വോട്ടിങ് നിര്‍ത്തിവെച്ചു. കണ്‍ട്രോള്‍ യൂണിറ്റ് മാറ്റി സ്ഥാപിച്ച ശേഷം പോളിങ് വീണ്ടും തുടങ്ങി.  

  മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്‌കൂളിലെ ബൂത്തില്‍ രാവിലെ ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. കുഴൂര്‍ തെക്കന്‍ താണിശേരി സെന്റ് സേവ്യേഴ്‌സ് ചര്‍ച്ചിലെ ബൂത്ത്, മെറ്റ്‌സ് എഞ്ചിനീയറിങ് കോളേജിലെ ബൂത്ത് എന്നിവിടങ്ങളിലും വോട്ടിങ് മെഷീന്‍ പണിമുടക്കി.  

  എരുമപ്പെട്ടി കടങ്ങോട് പത്താംവാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലും പാമ്പാടി ഗവ.വിഎച്ച്എസ്എസിലെ ബൂത്തിലും എസ്ഡിഎ സ്‌കൂളിലെ ബൂത്തിലും തൃക്കൂര്‍ ആലേങ്ങാട് ശങ്കര യുപി സ്‌കൂളിലെ ബൂത്തിലും പുത്തൂര്‍ ഗവ.സ്‌കൂളിലും മുരിങ്ങൂര്‍ വല്ലംചിറ സ്‌കൂള്‍ ബൂത്തിലും യന്ത്രം തകരാറിലായി. വോട്ടിങ് മെഷീന്‍ മാറ്റി വെച്ചാണ് ഇവിടെയെല്ലാം പോളിങ് പൂനരാരംഭിച്ചത്.  

  പുതുക്കാട് സെന്റ് ആന്റണീസ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രം തകരാറിലായി ഒരു മണിക്കൂര്‍ വോട്ടിങ് തടസപെട്ടു. മുപ്ലിയം കന്നാട്ടുപാടം ഒമ്പതാം വാര്‍ഡിലെ വോട്ടിങ് മെഷിന്റെ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായതിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടു. പിന്നീട് കണ്‍ട്രോള്‍ യൂണിറ്റ് മാറ്റിവെച്ച ശേഷം വോട്ടിങ് പുനരാരംഭിച്ചു. നാഡിപ്പാറ സ്‌കൂളിലും വോട്ടിങ് മെഷീന്‍ തകരാറിലായി വോട്ടിങ് ഏറേ നേരം തടസപ്പെട്ടു. ചാഴൂര്‍ ആലപ്പാട് എല്‍പി സ്‌കൂളിലെ വോട്ടിങ് മെഷീന്‍ തകരാറിലായി. രാവിലെ 10 പേര്‍ വോട്ട് ചെയ്തതിന് ശേഷമായിരുന്നു സംഭവം. തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചെങ്കിലും താമസിയാതെ യന്ത്രം വീണ്ടും പണി മുടക്കി. തകരാര്‍ പരിഹരിച്ച്  അര മണിക്കൂറിന് ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്.

  മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ചാലക്കുടി നിര്‍മ്മല കോളേജിലും മോതിരക്കണ്ണി എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലും ഒന്നര മണിക്കൂറോളം വോട്ടിങ് നിലച്ചു. മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വടക്കാഞ്ചേരി അമ്പലപുരം ദേശവിദ്യാലയത്തിലെ ബൂത്തില്‍ ഉച്ചയ്‌ക്ക് 12 മുതല്‍ 1.30 വരെ പോളിങ് തടസപെട്ടു. തകരാര്‍ പരിഹരിച്ച് പിന്നീട് വോട്ടിങ് പുനരാരംഭിച്ചു.

Tags: electionPolling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.