കാസര്‍ഗോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ സിഎം രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിഎം രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍ ആണ്. അഴിമതി വിവരങ്ങള്‍ മറച്ച് വക്കാന്‍ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സിഎം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകണം.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്പീക്കര്‍ സ്വര്‍ണക്കടത്തുകാരെ സംരക്ഷിച്ചു.നിയമസഭയിലെ പുനരുധാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ക്ക് ആ പദവിയില്‍ അധികകാലം പിടിച്ച് നില്‍ക്കാനാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ബെനാമി ഇടപാടുകള്‍ ഉണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് എല്ലായിപ്പോഴും രവീന്ദ്രനെ ന്യായീകരിക്കാന്‍ ഇറങ്ങുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: