മൂന്നാര്‍: വോട്ടെടുപ്പ് കഴിഞ്ഞ് 23 മണിക്കൂറിന് ശേഷമാണ് ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കി സംസ്ഥാനത്തെ ഇടമലക്കുടിയിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് മടങ്ങിയെത്താനായത്.
ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇവിടെ നിന്നും ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മുഴുവന്‍ ഉദ്യോഗസ്ഥരും പോളിങ് സാമഗ്രഹികളുമായി മൂന്നാറില്‍ തിരിച്ചെത്തിയത്. ഏറെ പ്രതിബന്ധങ്ങളും പരിമിതികളും മറികടന്നാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും ദുര്ഘടപ്രദേശമായ ഇടമലക്കുടിയിലെ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ പൂര്‍ത്തിയാക്കി 95 പേരടങ്ങുന്ന സംഘം ഇടമലക്കുടിയില്‍ നിന്നും മടങ്ങിയെത്തിയത്.
ഇതില്‍ എത്തിപ്പെടുവാന്‍ പ്രയാസമേറിയ നൂറടിക്കുടിയിലെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി 23 മണിക്കൂറിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മടങ്ങിയെത്തിയത്. 190 കിലോമീറ്ററിലധികം യാത്രചെയ്താണ് ഉദ്യോഗസ്ഥര്‍ നൂറടിക്കുടിയില് എത്തിയത്. നൂറടുക്കുടിയില് എത്തുവാന്‍ തമിഴ്നാട്ടിലെ വാല്പ്പാറയിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യവുമുണ്ടായിരുന്നു. വാല്‍പ്പാറയില്‍ നിന്നും കാനനപാതയിലൂടെ നടന്നായിരുന്നു സംഘം വോട്ടെടുപ്പ് കേന്ദ്രത്തിലെത്തിയത്.
തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുന്നതിന് തിരുപ്പൂര്‍ കളക്ടറുടെ പ്രത്യേക അനുമതിയും നേടിയിരുന്നു. ഇതു കൂടാതെ മറ്റിടങ്ങളിലും ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് കേന്ദ്രത്തിലെത്തിയത്. ഏറെ ക്ലേശങ്ങള്‍ സഹിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രകിയകള്‍ പ്രശ്നങ്ങള്‍ കൂടാതെ പൂര്‍ത്തിയാക്കാനായതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍.
65 പോളിംഗ് ഉദ്യോഗസ്ഥരും 30 പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് സംഘം 26 വാഹനങ്ങളിലായാണ് ഇടമലക്കുടിയില്‍ എത്തിയത്. മഴ പെയ്തിരുന്ന സാഹചര്യത്തില്‍ ജീപ്പ് ചെളിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ തന്നെ വാഹനം തള്ളിക്കയറ്റുന്ന സാഹചര്യവുണ്ടായി. കുത്തനെയുള്ള കയറ്റവും കരിങ്കല്ലുകളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ കയറാതെ വന്നതോടെ ഉദ്യോസ്ഥര്‍ക്കു ദീര്‍ഘദൂരം ഇറങ്ങി നടക്കുകയും ചെയ്തിരുന്നു.
ഇടമലക്കുടിയിലെ വനവാസി വോട്ടര്‍മാരും തെരഞ്ഞെടുപ്പിനോട് നല്ല രീതിയിലായിരുന്നു പ്രതികരിച്ചത്. 66.3 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് ശതമാനം കഴിഞ്ഞ തവണ 76 ശതമാനം ആയിരുന്നു പോളിംഗ്. ഇന്റര്‍നെറ്റ് കണക്ഷനും മൊബൈല്‍ ഫോണ്‍ റെയിഞ്ചും ഇല്ലാത്ത സാഹചര്യത്തില്‍ വയര്‍ലെസ് സെറ്റുകളെയാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്.
26 കുടികളിലായി 13 വാര്‍ഡുകളായിരുന്നു ഇടമലക്കുടിയില്‍ ഇത്തവണ ഉണ്ടായിരുന്നത്. 66.93 ശതമാനമായിരുന്നു ആകെ പോളിങ്. 1887 വോട്ടര്‍മാരില്‍ 1263 പേര് വോട്ട് ചെയ്തു.
എന്‍ഡിഎ നേട്ടം കൊയ്യും
ഇടമലക്കുടിയില്‍ എന്‍ഡിഎ നേട്ടം കൊയ്യുമെന്ന് ബിജെപി ജില്ലാ ജന. സെക്രട്ടറി വി.എന്‍. സുരേഷ്. പ്രചരണത്തില്‍ ബിജെപി നിലനിര്‍ത്തിയ മേല്‍ക്കോയ്മ വോട്ടെടുപ്പിലും ഉണ്ടായി. ജനകീയ വിഷയങ്ങളില്‍ ഇടത് വലത് മുന്നണികള്‍ പിന്നോട്ട് പോയപ്പോള്‍ ഇത് ഉയര്‍ത്തി കാട്ടിയായിരുന്നു എന്‍ഡിഎയുടെ പ്രചരണം.
നിലവിലെ കണക്ക് കൂട്ടല്‍ പ്രകാരം പഞ്ചായത്തില്‍ എട്ട് സീറ്റ് വരെ ബിജെപി ജയിക്കുമെന്നാണ് പ്രതീക്ഷ. ഇടത് വലത് മുന്നണികള്‍ കളത്തില്‍ പോലും ഇല്ലായിരുന്ന ഇവിടെ കനത്തമഴയെ അവഗണിച്ചും വോട്ട് ചെയ്യാന്‍ ആളുകളെത്തിയത് ബിജെപിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ്.
നാല് സീറ്റില്‍ ശക്തമായ മത്സരമുണ്ടായിരുന്നു. പാര്‍ട്ടിയുടെ വോട്ടുകളെല്ലാം പെട്ടിയിലാക്കാനായിട്ടുണ്ട്. ഫലം വരുമ്പോള്‍ ഇടമലക്കുടി പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: