അറ്റ്‌ലാന്റ : എച്ച് 1 ബി വിസ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കായി യു.എസ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിസ കണ്‍സള്‍റ്റന്റുമാര്‍ എന്ന വ്യാജേന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍നിന്നുള്ള മുത്‌യല സുനില്‍, ഭാര്യ പ്രണിത എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
ദമ്പതികള്‍ യുഎസ് വിട്ടെന്നും യൂറോപ്പില്‍ ആണെന്നുമാണ് നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച അറ്റ്‌ലാന്റയിലെ ആഭ്യന്തര സുരക്ഷാ വകുപ്പാണ് എച്ച് 1 ബി വിസയുടെ പേരില്‍ ദമ്പതികള്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. നിരവധി പേരില്‍നിന്നാണ് ദമ്പതികള്‍ പണം വാങ്ങിയിരുന്നത്. വിസ വാഗ്ദാനം ചെയ്ത് കോളജ് വിദ്യാര്‍ഥികളില്‍നിന്ന് 25,000 യുഎസ് ഡോളര്‍ വീതം പിരിച്ചെടുത്തതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
10 കോടി രൂപ തട്ടിയെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഒരു കോടിയോളം രൂപ ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ആന്ധ്രയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന് പോലീസ് പറയുന്നു. 30ഓളം വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. സുനിലിന്റെ പിതാവ് സത്യനാരായണയും ഒളിവിലാണ്. ഇയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
ദമ്പതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട് . ഇന്റര്‍പോളും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: