ഇറ്റാനഗര്‍: ഈ മാസം 22ന് നടക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 1075 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതെ ജയം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്രയും വാര്‍ഡുകളില്‍ ബിജെപിക്ക് എതിര്‍സ്ഥാനാര്‍ഥികളില്ല. 75 ജില്ലാ പഞ്ചായത്തു സീറ്റുകളിലും ആയിരത്തിലേറെ പഞ്ചായത്തുകളിലുമാണ് എതിരാളികളില്ലതെ ബിജെപി ജയിച്ചത്.
നേരത്തെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വന്മുന്നേറ്റ കാഴ്ച്ചവെച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ 59 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 46 സീറ്റിലും ബിജെപി വിജയിച്ചത്. മധ്യപ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 21 ഇടത്തും ബിജെപിയാണ് മുന്നേറ്റം ഉണ്ടാക്കിയത്. മധ്യപ്രദേശില്‍ ഭരണം ഉറപ്പാക്കിയാണ് ബിജെപി വന്‍മുന്നേറ്റം ഉണ്ടാക്കിയത്. ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. തെലുങ്കാനയിലും ബിജെപിയാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: