ന്യൂയോര്‍ക്ക്: ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം നേടി ധനമന്ത്രി നിര്‍മല സീതാരാമന്‍. തുടര്‍ച്ചായ രണ്ടാം തവണയാണ് നിര്‍മല സീതാരമാന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. എച്ച്‌സിഎല്‍ എന്റര്‍പ്രൈസ് സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്രസ, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ എന്നിവര്‍. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും പട്ടികയില്‍ ഒന്നാംസ്ഥാനം നേടി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ക്രിസ്റ്റിന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തെത്തി.
നിര്‍മല സീതാരാമന് പട്ടികയില്‍ 41-ാം സ്ഥാനമാണ്. റോഷ്‌നി നാടാര്‍ക്ക് 55-ാം സ്ഥാനവും കിരണ്‍ മജുംദാറിന് 68-ാം സ്ഥാനവുമാണ്. നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍, മെലിന്‍ഡ ഗേറ്റ്‌സ്, നാന്‍സി പെലോസി, ഷേക്ക് ഹസീന, എലിസബത്ത് രാജ്ഞി തുടങ്ങിയവരും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: