Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തെരഞ്ഞെടുപ്പ് സുരക്ഷക്കായി എട്ട് ഡിവൈഎസ്പിമാര്‍; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് മൊട്ടുസൂചി മുതല്‍ സാനിറ്റൈസര്‍ വരെ

നിലവിലുള്ള സ്റ്റേഷന്‍ പരിധി കൂടാതെ അടിമാലി, വണ്ടിപ്പെരിയാര്‍, ഇടുക്കി എന്നീ മൂന്ന് സബ് ഡിവിഷനുകള്‍ ഉണ്ട്. കൂടാതെ ഇടമലക്കുടിയിലും ഡിവൈഎസ്പി ഡ്യൂട്ടിയിലുണ്ട്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 8, 2020, 10:24 am IST
in Idukki
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ പോളിംഗ് സാമഗ്രകികള്‍ വാങ്ങിക്കെത്താനെത്തിയ ഉദ്യോഗസ്ഥരുടെ തിരക്ക്‌

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ പോളിംഗ് സാമഗ്രകികള്‍ വാങ്ങിക്കെത്താനെത്തിയ ഉദ്യോഗസ്ഥരുടെ തിരക്ക്‌

ഇടുക്കി: ജില്ലയില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമിയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 8 ഡിവൈഎസ്പിമാര്‍ക്കാണ് അതാത് മേഖലകളില്‍ ചുമതല. ഇവരുടെ കീഴില്‍ 46 സിഐ, 204 എസ്ഐ, 2119 സിവില്‍ പോലീസ്, 383 സ്പെഷ്യല്‍ സിവില്‍ പോലീസ്, 62 ഹോം ഗാര്‍ഡ്സ് എന്നിവരാണ് ഇന്ന് ജില്ലയില്‍ ക്രമസമാധാന പരിപാലന രംഗത്തുള്ളത്.  

നിലവിലുള്ള സ്റ്റേഷന്‍ പരിധി കൂടാതെ അടിമാലി, വണ്ടിപ്പെരിയാര്‍, ഇടുക്കി എന്നീ മൂന്ന് സബ് ഡിവിഷനുകള്‍ ഉണ്ട്. കൂടാതെ ഇടമലക്കുടിയിലും ഡിവൈഎസ്പി ഡ്യൂട്ടിയിലുണ്ട്.

ഇടമലക്കുടി ഉള്‍പ്പെടെ 21 എണ്ണം വിദൂര ദുര്‍ഘട ബൂത്തുകളാണ്. ഈ ബൂത്തുകളിലെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കായി വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 109 പട്രോള്‍ സംഘങ്ങള്‍ ഉണ്ടാകും. ഇത് കൂടാതെ എസ്പിയുടെ സ്ട്രൈക്കിങ് ഫോഴ്സും രംഗത്തുണ്ടാകും.  

10 ബൂത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വെബ്കാസ്റ്റ് ചെയ്യും. രണ്ട് ബൂത്തുകളിലെ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിനാണ് ജില്ലാ ആസ്ഥാനത്ത് ഏകോപന ചുമതല. അഡീ. എസ്പി സുരേഷ് കുമാറും മേല്‍നോട്ട ചുമതല വഹിക്കും. പ്രശ്നബാധിത ബൂത്തുകളിലും സ്ഥലത്തെ പാര്‍ട്ടി ഓഫീസുകള്‍ക്കും പോലീസ് ശക്തമായ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

80% പോളിങ്

കഴിഞ്ഞ തവണ 80% അടുത്തായിരുന്നു ജില്ലയിലെ മൊത്തം പോളിങ്. തൊടുപുഴ നഗരസഭയില്‍ 83.45, കട്ടപ്പനയില്‍ 78.03, ഇടമലക്കുടിയില്‍ 72.11 ശതമാനവുമാണ് ഇലക്ഷന്‍ കമ്മീഷന്‍ സ്ഥിരീകരിച്ച കണക്ക്.

നല്‍കുന്നത് മൊട്ടുസൂചി മുതല്‍ സാനിറ്റൈസര്‍ വരെ

തൊടുപുഴ: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള അവശ്യസാധനങ്ങളുടെ പട്ടികയില്‍ മൊട്ടുസൂചി മുതല്‍ സാനിറ്റൈസര്‍ വരെ ഉള്‍പ്പെടും.  

ബാലറ്റ് യൂണിറ്റുകള്‍ അടങ്ങുന്ന തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കൊപ്പം പെന്‍സില്‍, പേന, പേപ്പര്‍, പശ, ബ്ലെയ്ഡ്, തീപ്പെട്ടി, മെഴുകുതിരി, റബര്‍ ബാന്‍ഡുകള്‍, സെല്ലോ ടേപ്പുകള്‍ എന്നിവയുണ്ട്. ഇത്തവണ കൊറോണ കണക്കിലെടുത്ത് സാനിറ്റൈസറും ഗ്ലൗസും മാസ്‌കും അധികമായുണ്ട്. കൊറോണ രോഗികള്‍ വോട്ട് ചെയ്യാനെത്തുന്ന ബൂത്തുകളില്‍ പിപിഇ കിറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസര്‍ എത്തിക്കും. കൈകഴുകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടാകും. സമ്മതിദായകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്ന സൂചനാ ബോര്‍ഡുകളും പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിലുണ്ട്.

39,890 വോട്ടര്‍മാരുടെ വര്‍ദ്ധന

തൊടുപുഴ: ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കുന്നതില്‍ പുതുവോട്ടര്‍മാര്‍ നിര്‍ണായകശക്തിയാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 39,890 വോട്ടര്‍മാരുടെ വര്‍ദ്ധനയാണ് ഇക്കുറിയുള്ളത്.  

ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം 8,61,703 ആയിരുന്നു.  

എന്നാല്‍ ഇത്തവണ 4,48,370 പുരുഷന്മാരും 4,53,221 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറുമടക്കം 9,01,593 വോട്ടര്‍മാരുണ്ട്. യുവാക്കളടക്കമുള്ള പുതിയ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ്.

വോട്ടര്‍മാരുടെ ശ്രദ്ധയ്‌ക്ക്

തൊടുപുഴ: വായും മൂക്കും പൂര്‍ണ്ണമായും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക. പോളിങ് ബൂത്തില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുക. ബൂത്തില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും കൈകള്‍ സാനിറ്റൈസ് ചെയ്യുക. പേന കയ്യില്‍ കരുതുക.  

Tags: electionതൊഴിലാളികൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.