ന്യൂദല്‍ഹി: ലേഡി സൂപ്പര്‍ സ്റ്റാര്‍ വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താരം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വിജയശാന്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് രാജിവച്ചത്. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനൊപ്പമാണ് വിജയശാന്തി ദല്‍ഹിയില്‍ എത്തിയത്. ദക്ഷിണ സിനിമയുടെ അമിതാഭ് ബച്ചന് എന്നറിയപ്പെടുന്ന വിജയശാന്തി 2014ലാണ് കോണ്‍ഗ്രസില്‍ എത്തിയത്. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലെത്തിയ നടി 1997ല്‍ ബിജെപിയില്‍ അംഗമായിരുന്നു.
പിന്നീട് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര റാവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. മെഡക് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച അവര്‍ 2009 മുതല്‍ 2014 വരെയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീടാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഒക്ടോബറില്‍ നടി ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: