കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായി എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ സഖ്യനീക്കത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പുത്തൂര്‍ എംഎല്‍എ സഞ്ജീവ മട്ടന്ദൂരു പറഞ്ഞു. ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുധാമ ഗോസാഡയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ മഹാഘട്ട് ബന്ധന് മാതൃകയില്‍ കേരളത്തില്‍ നടക്കുന്ന ബിജെപി വിരുദ്ധ മുന്നണി നീക്കം കേരളത്തിലെ സാമാന്യ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയില്‍ വലിയ മുന്നേറ്റമാണ് ബിജെപി നടത്തുകയെന്നും സഞ്ജീവ മട്ടന്തൂര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ദേലംപാടി ഡിവിഷന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.സുധാമ ഗോസാഡ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ശൈലജ ഭട്ട്, അഡ്വ സദാനന്ദ റൈ, സെക്രട്ടറി മണിലാല്‍ മേലോത്ത്, സംസ്ഥാന സമിതി അംഗങ്ങളായ പി.രമേശ്, പി.സുരേഷ്കുമാര്‍ ഷെട്ടി, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന് ബളാല്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം. ജനനി, എ.കരുണാകരന് നായര്‍, വി.എസ്.കടമ്പള്ളിത്തായ എന്നിവര്‍ പ്രസംഗിച്ചു. ജയകുമാര്‍ മാനടുക്കം സ്വാഗതവും വസന്ത കെ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: