കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ സിപിഎം നേതൃത്വത്തിലുള്ള ഇടതുഭരണസമിതിക്കെതിരെ കുറ്റപത്രവു മായി എന്‍ഡിഎ. അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു ഭരണം നഗരത്തിന് വികസനമുരടിപ്പ് മാത്രമാണ് സമ്മാനിച്ചതെന്ന് പാഴായിപ്പോയ പതിറ്റാണ്ടുകള്‍ എന്ന പേരിലുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
നടപ്പിലാക്കാത്ത വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കാത്ത പദ്ധതികളുമാണ് ഇടതുഭരണം കൊണ്ടുണ്ടായതെന്ന് കുറ്റപത്രം പ്രകാശനം ചെയ്ത എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ അഡ്വ. വി.കെ. സജീവന് ആരോപിച്ചു. 2015 മുതല്‍ 2020 വരെയുള്ള ഇടതു ഭരണ സമിതിയുടെ കാലത്ത് നടന്ന ചട്ടലംഘനങ്ങളും ക്രമക്കേടു കളുമാണ് കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നത്.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയെ പരാജയപ്പെടുത്താന്‍ ഇടതു – വലതു മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തവണയും ഇടതുപക്ഷം കോര്പ്പറേഷന് ഭരണം പിടി ക്കുകയാണെങ്കില് അതിന്റെ ഉത്തരവാദി യുഡിഎഫ് ആയിരിക്കും. ബിജെപിയെ തോല്പ്പിക്കാനായി പല വാര്‍ഡു കളിലും അവിശുദ്ധ സഖ്യങ്ങള്‍ ഇതിനകം തന്നെ ഇടതു -വലതു മുന്നണികള്‍ രൂപീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തീവ്രമുസ്ലീം സംഘടനകളുമായി ചേര്‍ന്നാണ് ബിജെപി ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊ ന്നും എന്‍ഡിഎയെ പരാജയപ്പെടുത്താനാവില്ല.
പതിറ്റാണ്ടുകള്‍ നീണ്ട ഇടതുഭരണം കൊണ്ട് നേട്ടം ഉണ്ടാക്കിയത് ചില സിപിഎം നേതാക്കള്‍ മാത്രമാണ്. 2015 -2020 ഇടതു ഭരണസമിതിയുടെ നേട്ടങ്ങളായി ഉയര്‍ത്തി കാണിക്കുന്ന പദ്ധതികള്‍ മിക്കവയും കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. ഇടത് മുന്നണി കോര്പ്പറേഷന് തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രിക തനിയാവര്‍ത്തനമാണ്. കേന്ദ്രപദ്ധതികള്‍ സ്വന്തം പേരിലാക്കാനാണ് പ്രകടനപത്രികയിലും സിപിഎം ശ്രമിച്ചതെന്നും വി.കെ. സജീവന് കുറ്റപ്പെടുത്തി.
മോദി ഭരണത്തിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജില്ലയിലും എന്‍ഡിഎക്ക് അനുകൂല വോട്ടായി മാറും. കോഴിക്കോട് ജില്ലയിലെ ഏകദേശം പത്തുലക്ഷം പേര് മോദി സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണ ഭോക്താക്കാളായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണി കൃഷ്ണന്, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്, സെക്രട്ടറി എം. രാജീവ് കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറിയും കാരപ്പറമ്പ് വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ നവ്യ ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: