ചെറുതുരുത്തി: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് വലത് മുന്നണികളെ രാഷ്ട്രീയമായി നിഗ്രഹിക്കുക എന്ന ലക്ഷ്യമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നിറവേറ്റേണ്ടതെന്ന് സുരേഷ് ഗോപി എം പി. സംസ്ഥാന സര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍, പ്രതിപക്ഷം ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും, ജനങ്ങളിപ്പോള്‍ പ്രതിപക്ഷത്തിന്റെ സ്ഥാനത്ത് ബിജെപിയെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൈങ്കുളം പിഎഎം പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ബിജെപി പാഞ്ഞാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെഷനും, ചേലക്കര നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ രണ്ടാമതും നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത് അഴിമതിരഹിത ഭരണത്തിന് നല്കിയ അംഗീകാരമാണെന്നും, അന്ന് കേരളത്തിന് കിട്ടിയ നല്ലൊരവസരമാണ് പാഴായിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി രഹിത ഭരണത്തിനുള്ള പോരാളികളായിട്ടാണ് എഡിഎ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുള്ളതെന്നും, അതുകൊണ്ട് ചരിത്ര പ്രാധാന്യമുള്ള ഒരു വിധിയെഴുത്തായി മാറണം ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.ആര്. രാജ്കുമാര് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. പി.എസ്. കണ്ണന്, വി.സി. ഷാജി, എം.എ. രാജു, മോഹനന് മുള്ളുര്‍ക്കര, മോഹനന് വരവൂര്‍, ഗോപി ചക്കുന്നത്ത്, കൃഷ്ണദാസ്, ടി.സി.പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: