Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അക്ഷരം വറുത്തിട്ട മീന്‍രുചി

കാസര്‍കോട് നീലേശ്വരത്തെ കവ്വായി കായലില്‍ നിന്നാരംഭിച്ച യാത്ര തിരുവനന്തപുരം പാര്‍വതി പുത്തനാറിലെത്തുമ്പോള്‍ നാട്ടു രുചിയുടെ മീന്‍കറി നാവിലും മനസ്സിലും കപ്പലോട്ടം നടത്തുകയാണ്. നാട്ടുമീന്‍ രുചിയുടെ എരിവും പുളിവും ചേര്‍ന്ന സാഹിത്യ സദ്യയാണ് പുസ്തകം.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Dec 6, 2020, 11:54 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ക്യാമറകൊണ്ട് കവിത രചിക്കുകയെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും റസല്‍ ഷാഹുലിന്റെ കാര്യത്തില്‍ അത് അക്ഷരംപ്രതി ശരിയാണ്. ജീവിതത്തിന്റെ ഭാഗംതന്നെയായ ക്യാമറയും കൊണ്ട് മറ്റൊരു കവിത രചിക്കാമെന്ന് പത്രപ്രവര്‍ത്തകനായ യുവാവ് അനുഭവത്തിലൂടെ കാണിച്ചു തരുന്നു. അതാണ് അദ്ദേഹത്തിന്റെ പുസ്തകമായ ‘രുചി മീന്‍ സഞ്ചാരം.’

മലയാള മനോരമയുടെ തൃശൂര്‍ യൂണിറ്റിലെ ചീഫ്  ഫോട്ടോഗ്രാഫറായ റസലിന്റെ യാത്രയും മീനറിവും പാചകവും ചേര്‍ന്ന പുസ്തകമാണ്  രുചി  മീന്‍ സഞ്ചാരം. കാസര്‍കോട് നീലേശ്വരത്തെ കവ്വായി കായലില്‍ നിന്നാരംഭിച്ച യാത്ര തിരുവനന്തപുരം  പാര്‍വതി പുത്തനാറിലെത്തുമ്പോള്‍ നാട്ടു രുചിയുടെ മീന്‍കറി  നാവിലും മനസ്സിലും കപ്പലോട്ടം നടത്തുകയാണ്. നാട്ടുമീന്‍ രുചിയുടെ എരിവും പുളിവും  ചേര്‍ന്ന സാഹിത്യ സദ്യയാണ് പുസ്തകം. അതിനൊപ്പം സംസ്‌കാര മധുരവും, നമ്മള്‍ പലരും മറന്നുപോവുന്ന ശുദ്ധനാട്ടുകഥയുടെ തുടിപ്പും  താളവും. ഇനിമയാര്‍ന്ന കൗതുകത്തിന്റെ ചെകിളകളില്‍ റസല്‍ സ്‌നേഹപൂര്‍വം ഒളിപ്പിച്ചുവച്ച തനതു രീതികള്‍ അതീവ ഹൃദ്യമാണ്. പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ ചാറ്റല്‍ മഴയില്‍ തോട്ടിറമ്പില്‍ വാഴയിലയും ചൂടിയിരിക്കുന്നതും, ചൂണ്ടയില്‍ കുടുങ്ങിയ മീന്‍ പിടയുന്നതും, മണ്‍ചട്ടിയില്‍ ഉള്ളി വറവില്‍ കിടന്ന് മീന്‍ തിളയ്‌ക്കുന്നതും, നറുമണം മൂക്കിന്റെ സമനില തെറ്റിക്കുന്നതും അനുഭവിക്കാനാവും.

വെറുതെ മീനുകളെക്കുറിച്ചുള്ള വിവരണമാണ് പുസ്തകമെന്ന ധാരണയുണ്ടെങ്കില്‍ തെറ്റി, നാടിന്റെ തനിമയും ഇനിമയും ചേര്‍ന്ന രസക്കൂട്ടാണ് ഇതില്‍ മൊരിഞ്ഞു കിടക്കുന്നത്. വായനക്കാരന്റെ മനസ്സിലൂടെ അക്ഷരങ്ങളുടെ ഘോഷയാത്രയല്ല, മറിച്ച് നാവിലെ രസമുകുളങ്ങളെയും, കണ്ണിലെ കൃഷ്ണമണിയെയും ഉദ്ദീപിപ്പിച്ചു കൊണ്ടുള്ള വാക്കുകളുടെ ഉത്സവമാണ് പകര്‍ന്നാടുന്നത്. ഭക്ഷണവും വസ്ത്രവുമാണ് ഒരു നാടിനെ അറിയാനുള്ള എളുപ്പ വഴിയെന്നാണ് പൊതുവെ പറയാറ്. അങ്ങനെ നോക്കുമ്പോള്‍ റസല്‍ ഷാഹുല്‍ ഓരോ നാടിനെയും (പ്രദേശത്തെയും)അതിന്റെ തനിമയോടെ പൊതു ജനമധ്യേ അവതരിപ്പിക്കുകയാണ്.  

ചേരുവകളുടെ അകമ്പടിയില്‍ മീന്‍രുചിയുടെ കൊതിപ്പിക്കുന്ന രീതി ഭാഷാപ്രയോഗത്തിലും ശൈലിയിലുമുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ പുരസ്‌കാരത്തിന് ഷാഹുല്‍ അര്‍ഹനായത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം വായിച്ചാല്‍ കിട്ടും. ഗാന രചയിതാവും കവിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൂച്ചാക്കല്‍ ഷാഹുലിന്റെ മകന് രക്തത്തില്‍ തന്നെ കലാസാംസ്‌കാരിക ചൈതന്യം അലിഞ്ഞുകിടപ്പുണ്ട്.

നാട്ടറിവുകള്‍ തേടുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രുചിമേളത്തില്‍ ആഴ്ന്നിറങ്ങുന്നവര്‍ക്കും അങ്ങേയറ്റം പ്രയോജനപ്രദമാണ് ‘രുചി മീന്‍ സഞ്ചാരം’. പേരുപോലെ തന്നെ ഇതില്‍ രുചിയും മീനും സഞ്ചാരവും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു. നാട്ടറിവുകള്‍ക്കൊപ്പം നാട്ടുരുചിയെങ്ങനെ പരുവപ്പെടുത്തിയെടുക്കാമെന്നും പറയുന്നുണ്ട്. കൊതിപ്പിക്കുന്ന പാചകക്കുറിപ്പുകള്‍ പുസ്തകത്തിന്റെ തിലകക്കുറിയാണ്. ഓരോ പ്രദേശത്തെയും കൈപ്പുണ്യം പേറുന്നവരുടെ രുചി സമൃദ്ധമായ പാചകക്കുറിപ്പുകള്‍ പുസ്തകത്തെ വേറിട്ട അനുഭവമാക്കുന്നു. വായിക്കൂ, അനുഭവിക്കൂ, പകര്‍ന്നു നല്‍കൂ എന്നത്രേ റസല്‍ഷാഹുല്‍ പറയാതെ പറയുന്നത്.

Tags: പുസ്തകംഭക്ഷണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

പുതിയ വാര്‍ത്തകള്‍

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

സംസ്ഥാനത്ത് ശക്തമായ മഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി വനിതാ യൂട്യൂബർ റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിൽ

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies