ഇടുക്കി: ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യട്ടിക്ക് ആകെ എത്തുക രണ്ടായിരത്തോളം പോലീസുകാര്‍. വലുപ്പത്തില്‍ മുമ്പിലുള്ള മലയോര ജില്ലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത് വിപുലമായ സജ്ജീകരണങ്ങള്‍.
നാളെ രാവിലെ മുതല്‍ ഇവരെല്ലാം ഡ്യൂട്ടിയില്‍ പ്രവേശിക്കും. ഇതില്‍ 1904 പോലീസ് ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സിഐമാരും മുതിര്‍ന്ന വനിത പോലീസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരും ഉള്‍പ്പെടെ വരും.
ഇതിനായി ഇടുക്കിയിലെ നിലവിലുള്ള മൂന്ന് പോലീസ് സബ് ഡിവിഷനുകളെ ആറാക്കി മാറ്റി. മൂന്നാര്‍, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളെയാണ് രണ്ടാക്കി തിരിച്ചത്. ഇടമലക്കുടിയ്ക്കും പ്രത്യേക ഡിവൈഎപി ഉണ്ടാകും. ജില്ലയിലെ പോലീസുകാര്‍ക്ക് പുറമെ 8ന് വോട്ടെടുപ്പില്ലാത്ത സമീപ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്കും ഇവിടെ ഡ്യൂട്ടിയുണ്ട്. ജില്ലാ- സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, വനിത സെല്‍, ട്രാഫിക് തുടങ്ങി എല്ലാവര്ക്കും പ്രത്യേക ഡ്യൂട്ടികള്‍ ഇതിന്റെ ഭാഗമായി നല്‍കും. ഇന്ന് ഇതിന്റെ ഭാഗമായി ഡിവൈഎപ്സിമാരുടെ അവലോകന യോഗവുമുണ്ട്.
ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി അഡീ. എസ്പി സുരേഷ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ് എന്നിവരാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: