കണ്ണൂര്‍ : പരാതി നല്‍കാനെത്തിയ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് എതിരെ പോക്സോ കേസെടുത്തു. കുടിയാന്മല പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയോട് കൗണ്‍സിലിങ്ങിന് എത്തിയപ്പോള്‍ അപമര്യാദയായി പെരുമാറി എന്നതാണ് പരാതി.
മട്ടന്നൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ പീഡനത്തെ സംബന്ധിച്ച് രഹസ്യമൊഴി നല്‍കുമ്പോഴാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് കുട്ടി അറിയിച്ചത്. തുടര്‍ന്ന് സംഭവത്തെ പറ്റി ഉടന്‍ അന്വേഷിക്കാന്‍ കുടിയാന്മല പൊലീസിനോട് മട്ടന്നൂര്‍ മജിസ്ട്രേറ്റ് നേരത്തെ ഉത്തരവിട്ടു.
ശിവപുരത്തെ സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പോലീസ് മൊഴിയെടുത്തു. തലശ്ശേരി പോലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലാണ് പെണ്‍കുട്ടി കൗണ്‍സിലിങ്ങിന് വിധേയആയത്. അതുകൊണ്ട് കുടിയാന്മല പോലീസ് കേസെടുത്ത ശേഷം എഫ്ഐആര്‍ തലശ്ശേരി പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: