തൃശൂര്‍: സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന കടലോര പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് തടയുന്നതിനായി കോസ്റ്റല്‍ ഷെല്‍ട്ടര്‍ ബെല്‍റ്റ് സ്ഥാപിക്കാന്‍ തീരുമാനം. ജില്ലയില്‍ ചാവക്കാട്, കൊടുങ്ങല്ലൂര്‍ കടലോര പ്രദേശങ്ങളിലായി 10 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ചെടികള്‍ വെച്ചുപിടിപ്പിക്കുക.നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്റ്റിന്റെ കീഴിലാണ് ഷെല്‍ട്ടര്‍ ബെല്‍റ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തീരദേശ മേഖലകളില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ അതത് പഞ്ചായത്തുകളെയും തഹസില്‍ദാര്‍മാരെയും കളക്ടര്‍ എസ്. ഷാനവാസ് ചുമതലപ്പെടുത്തി. സ്ഥലങ്ങള്‍ കïെത്താന്‍ അഡീഷണല്‍ ഇറിഗേഷന്‍, ഫിഷറീസ് എന്നീ വകുപ്പുകളുടെ സംയുക്ത സഹായം ലഭിക്കും.
സ്ഥലം, മരങ്ങള്‍ വയ്ക്കാനുള്ള നിശ്ചിത ദൂരം, അഡ്രസ്് എന്നിവ ജിഐഎസ് കോഡിനേറ്റര്‍ സഹിതം സമര്‍പ്പിക്കണം. തീരദേശ മേഖലകളില്‍ നടാന്‍ കഴിയുന്ന ഇനം ചെടികള്‍, അവയുടെ വിതരണം, ചെലവ് എന്നിവയെക്കുറിച്ച് തീരുമാനിക്കാന്‍ സാമൂഹ്യ വനവല്‍ക്കരണ വകുപ്പ് സഹായിക്കും. മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിക്ക് കേന്ദ്ര ധനസഹായം ലഭിക്കും. യോഗത്തില്‍ ഡിഡി ഫിഷറീസ്, സാമൂഹിക വനവത്കരണ വകുപ്പ് ഉദ്യോഗസ്ഥര്‍, അഡീഷണല്‍ ഇറിഗേഷന്‍ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് ഓഫീസര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍മാര്‍, തീരദേശ മേഖലകളിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: