കുവൈത്ത് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കുവൈറ്റിന്റെ പതിനെട്ടാമത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് തുടക്കമായി. അഞ്ചു മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലങ്ങളിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന 10 പേരെയാണ് തെരഞ്ഞെടുക്കുന്നത്.
43 സിറ്റിംഗ് എംപിമാര്‍ ഉള്‍പ്പെടെ 29 സ്ത്രീകളടക്കം 362 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഏറ്റവും അധികം വോട്ടർമ്മാരുള്ളത് ഒന്നാം മണ്ഡലത്തിലാണ്. 84 777 പുരുഷന്മാരും 81,445 സ്ത്രീകളുമായി ആകെ 1,66,222 വോട്ടർമാരാണു ഈ മണ്ഡലത്തിലുള്ളത്. നാലാം മണ്ഡലത്തില്‍ നിന്നും 1,50193 പേരും മൂന്നാം മണ്ഡലത്തില്‍ 1,01492 പേരും രണ്ടാം മണ്ഡലത്തില്‍ നിന്നും 64,965 പേരും ആകെ 2,73,940 പുരുഷന്മാരും 2,93,754 സ്ത്രീകളും അടക്കം അഞ്ച് ലക്ഷത്തി അറുപത്തി ഏഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി നാലു പേരാണു നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക.
102 സ്കൂളുകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ പബ്ലിക് അഴിമതി വിരുദ്ധ അതോറിറ്റിയും കുവൈത്ത് ട്രാന്‍സ്‌പെരന്‍സി സൊസൈറ്റിയുടെയും മേല്‍നോട്ടത്തില്‍ 180 വോളണ്ടിയര്‍മാരെയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ കഴിഞ്ഞാൽ വിജായാഹ്‌ളാദ പ്രകടനങ്ങൾക്കും കൂടിച്ചേരലുകൾക്കും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: