തൃശൂര്‍: സുരേഷ് ഗോപി എംപിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഇന്ന് ജില്ലയില്‍. എന്‍ഡിഎയുടെ തെരഞ്ഞടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും ജില്ലയിലെത്തുന്നത്.
സുരേഷ് ഗോപി എംപി രാവിലെ 10ന് ചേലക്കര പാഞ്ഞാളിലും, 11ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും 12.30ന് കുന്നംകുളത്തും സ്ഥാനാര്‍ഥി സംഗമങ്ങളില്‍ പങ്കെടുക്കും. 3.30 മുതല്‍ ആറ് മണി വരെ കോര്‍പറേഷനില്‍ റോഡ് ഷോയ്ക്ക്് ശേഷം വൈകിട്ട് ഏഴിന് ഇരിങ്ങാലക്കുടയിലും എട്ടിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. നാളേയും മറ്റന്നാളും ജില്ലയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലെ പരിപാടികളിലും പങ്കെടുക്കും.
കെ. സുരേന്ദ്രന് ഇന്ന് രാവിലെ ഒമ്പതിന് പ്രസ് ക്ലബിന്റെ മുഖാമുഖത്തിലും 10ന് പുതുക്കാട്, 11ന് ചാലക്കുടി, ഉച്ചയ്ക്ക് 12ന്് ഇരിങ്ങാലക്കുട, രണ്ടിന് കൊടുങ്ങല്ലൂര്‍, മൂന്നിന് കൈമംഗലം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി സംഗമങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ചേര്‍പ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ എത്തുന്ന 300 പേര്‍ക്ക് അംഗത്വം നല്‍കും. 6.30ന് കോര്പറേഷന് മുന്നില്‍ നടക്കുന്ന പരിപാടിയില്‍ കോര്പറേഷന് തെരെഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വികസന രേഖ പ്രകാശനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: