മുംബൈ: റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് എടുക്കുന്ന വായ്പ്പകളുെട പലിശ) നാലുശതമാനമായും റിവേഴ്സ് റിപ്പോ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പകളുടെ പലിശ) 3.5 ശതമാനമായും തുടരും.
കൊറോണ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സമ്പദ് വ്യവസ്ഥ കരകയറുന്നതെന്ന് വ്യക്തമാക്കിയ ആര്‍ബിഐ ഈ വര്‍ഷത്തെ ഒന്നാം പാദത്തിലെ വളര്‍ച്ച മൈനസ് 7.5 ശതമാനമാണെന്നും ചൂണ്ടിക്കാട്ടി. മൂന്നാം പാദത്തില്‍ ഇത് 0.1 ശതമാനവും നാലാം പാദത്തില്‍ 0.7 ശതമാനവും ആയി വേഗം മെച്ചപ്പെടും. 21.9 ശതമാനം ചുരുങ്ങിയ വളര്‍ച്ച മെച്ചപ്പെട്ട് 6.5 ശതമാനമാകും. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന പുതിയ നയം, വരും മാസങ്ങളിലും കുറഞ്ഞ പലിശയ്ക്ക് വിപണിയില്‍ പണം ലഭ്യമാണെന്ന് വ്യക്തമാക്കുന്നു.
അതായത് വിവിധ മേഖലകളില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകും. നാണയപ്പെരുപ്പം കൂടുന്നുണ്ടെങ്കിലും വളര്‍ച്ചയ്ക്ക് കുതിപ്പ് പകരുന്ന സാമ്പത്തിക നയത്തെ വിപണി സ്വാഗതം ചെയ്തു. പുതിയ നയം പ്രഖ്യാപിച്ചതോടെ സെന്‍സെക്സ് 45,000 പോയിന്റ് കടന്നു.
അടുത്ത വര്‍ഷം കൂടി വിപണിയില്‍ പണലഭ്യത ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉല്‍പ്പാദന മേഖലയ്ക്ക് പണം കൂടുതല്‍ കിട്ടുന്ന തരത്തിലാണിത്. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡു കൂടാനും ഇത് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: