2018 നവംബര്‍ 17 – അന്നു വൈകിട്ട് ശബരിമല നടതുറന്നപ്പോള്‍ മുതല്‍ സന്നിധാനത്തും ശബരിമലയിലുമെല്ലാം മൂകത തളംകെട്ടിനിന്നു. ശബരിമലയില്‍ അക്രമം ആണെന്ന് വരുത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശരണം വിളിപോലും വിലക്കി ഹിന്ദു വിരുദ്ധ പിണറായി സര്‍ക്കാര്‍. ശരണം വിളിക്കാന്‍ പോലും അയ്യപ്പഭക്തര്‍ ഭയപ്പെട്ടു. അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ച് ശരണം വിളിച്ചാല്‍ പോലീസ് ഓടിയെത്തി പിടികൂടി പരിശോധിക്കുന്ന, ക്രൂരമായ ചേദ്യം ചെയ്യലിന് വിധേയരാകുന്ന അവസ്ഥ. കയ്യില്‍ ചരടോ, കാവിമുണ്ടോ ഉടുക്കുന്നവരെ ഭീകരരായി കാണുന്ന പോലീസുകാര്‍. നടന്നു തളര്‍ന്ന് എത്തുന്ന ഭക്തനെ പതിനെട്ടാം പടിയുടെ വലിച്ചിഴക്കുന്ന ഭീകരത. സന്നിധാനത്ത് ഒരുഭക്തനുപോലും തങ്ങാനാകില്ല. ലോഡ്ജുകള്‍ പോലീസ് പൂട്ടിയെടുത്തു. നാമജപത്തിന് വിലക്ക്. അതായിരുന്നു ആ മണ്ഡലകാലത്തെ ശബരിമല. ശരണ വിളികള്‍ ഉയരാത്ത, നിശ്ശബ്ദമായ ശബരിമല.
നവംമ്പര്‍ 17ന് വൈകിട്ട് അഞ്ചിന് നടതുറന്ന് രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ കേള്‍ക്കുന്നത് വ്രതം നോറ്റുവന്ന ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറേയും സംഘത്തെയും മരക്കൂട്ടത്ത് പോലീസ് തടഞ്ഞു എന്നാണ്. നൂറിലധികം പോലീസുകാര്‍ ലാത്തിയും ഷീല്‍ഡുമായി ശശികല ടീച്ചറെ ഇരുമുടികെട്ടുമായി തടഞ്ഞുവച്ചു. ഒപ്പം ഉണ്ടായിരുന്ന കര്‍മസമിതി നേതാക്കളും തടങ്കലിലാക്കപ്പെട്ടു. രാത്രി ഏറെ വൈകിയും ശശികലടീച്ചറെ ഒന്നനങ്ങാന്‍പോലും പോലീസ് അനുവദിച്ചില്ല. തിരിച്ചുപോകണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. ഒടുവില്‍ മരക്കൂട്ടത്തെ ക്യൂ കോംപ്ലക്സില്‍ ഇരുമുടികെട്ട് നെഞ്ചോട് ചേര്‍ത്ത് അവര്‍ ശരണമന്ത്രവുമായി ഇരുന്നു. ശക്തമായി പ്രതിഷേധിച്ചതോടെ വനിതാപോലീസ് എത്തിയാണ് പ്രാഥമികാവശ്യത്തിനുപോലും അനുവദിച്ചത്. ആറ് മണിക്കൂറുകളാണ് ടീച്ചര്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ശശികല ടീച്ചര്‍ സന്നിധാനത്ത് എത്തിയാല്‍ അക്രമം അഴിച്ചുവിടുമെന്നാണ് പോലീസ് നല്കിയ വിശദീകരണം. അറസ്റ്റ് ചെയ്യാനുള്ള ആവശ്യവും പരിഗണിച്ചില്ല. എല്ലാം മുകളില്‍ നിന്നുള്ള നിര്‍ദേശം ആണെന്നും അത് അനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂവെന്നുമാണ് പോലീസ് നല്കിയ മറുപടി. ഹരിവരാസനം പാടി നട അടച്ചിട്ടും പോലീസ് ടീച്ചറെ അനങ്ങാന്‍ അനുവദിച്ചില്ല. ഭക്ഷണം പോലും നിഷേധിച്ചു. ഒടുവില്‍ രാത്രി പന്ത്രണ്ട് മണിയോടെ പമ്പയില്‍ നിന്ന് വനിതാ പോലീസിനെ വരുത്തി തളര്‍ന്ന് ഉറങ്ങുകയായിരുന്ന ശശികല ടീച്ചറെ ഇരുമുടിക്കെട്ടുമായി വലിച്ചിഴച്ചു.
പോലീസിന്റെ ബലപ്രയോഗത്തിനിടയിലും ശരണം വിളികളോടെ ഇരുമുടിക്കെട്ട് നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു ശശികല ടീച്ചര്‍. വലിച്ചിഴച്ച് പോലീസ് ജീപ്പിലേക്ക് തള്ളുമ്പോഴും ടീച്ചര്‍ സ്വാമി ശരണം എന്നു മാത്രമാണ് ഉച്ചരിച്ചത്. ഒരു വിശ്വാസിക്കും സഹിക്കാനാകുമായിരുന്നില്ല അത്, ആരും മറന്നിട്ടില്ല അത്. ഇരുമുടിക്കെട്ട് വലിച്ചുപിടിച്ചെടുക്കാന്‍ പോലീസ് ആവുന്നതു പരിശ്രമിച്ചു. പക്ഷെ ആ വിശ്വാസിയുടെ ധീരതയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പോലീസിനും അടിപതറി. അവരെ അറസ്റ്റ് ചെയ്ത് റാന്നി സ്റ്റേഷനില്‍ എത്തിച്ചു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിച്ചു.
പിണറായിയുടെ ഹിന്ദുത്വ വിരോധവും പ്രതികാരവും അവിടെയും അവസാനിച്ചില്ല. ടീച്ചറെ വലിച്ചിഴച്ച പോലീസുകാര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചു പിന്നീട്. ആരും ഒന്നും മറന്നിട്ടില്ല…മറന്നിട്ടില്ല എന്ന് ഓര്‍മിപ്പിക്കാനുള്ള അവസരമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: