തദ്ദേശ തെരഞ്ഞെടുപ്പ് വൃശ്ചികമാസത്തില്‍ത്തന്നെ വന്നത് യാദൃച്ഛികമോ…രണ്ടു വര്‍ഷം മുമ്പ് മണ്ഡലകാലത്ത് ശബരിമലയില്‍ അരങ്ങേറിയ ഇടതു ഭരണകൂട ഭീകരത മറക്കാതെ അലയടിക്കുന്നുണ്ട് ഓരോ മനസിലും. ലാത്തിയും ഷീല്‍ഡും ബൂട്ടുമായി സായുധപോലീസ് ആയിരുന്നു 2018ല്‍ ശബരിമലയില്‍. കമാന്‍ഡോകള്‍, തോക്കുധാരികള്‍, ലാത്തിയുമായി റോന്ത് ചുറ്റുന്നവര്‍. സ്വാമി എന്നുവിളിക്കുന്നതുപോലും പോലീസ് വിലക്കി. എങ്ങും നിയന്ത്രണങ്ങള്‍. ബാരിക്കേഡുകള്‍, വാവര് സ്വാമിയെ പോലും ബാരിക്കേഡ് വച്ച് അറസ്റ്റ് ചെയ്തു. വാവര് നടയ്ക്ക് മുന്നിലും വലിയകാണിക്കയ്ക്ക് മുന്നിലും ഭക്തരെ വിലക്കി. വലിയ നടപന്തലില്‍ നില്ക്കാന്പോലും അവകാശമില്ലാതിരുന്ന നാളുകള്‍. കിടക്കാനിടമില്ല. മാലിന്യകൂമ്പാരത്തിലും കക്കൂസ്മാലിന്യത്തിലും അയ്യപ്പഭക്തര്‍ അഭയം തേടേണ്ടിവന്നു. പുലര്‍ച്ചെ 2.30 മുതല്‍ മാത്രമേ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിട്ടിരുന്നുള്ളൂ. മരക്കൂട്ടത്ത് വീണ്ടും തടയും പിന്നെ നടതുറന്ന് അരമണിക്കൂര്‍ കഴിഞ്ഞാലേ കടത്തി വിടൂ.
ഉച്ചയ്ക്ക് നടയടക്കുമ്പോള്‍ വീണ്ടും പമ്പയിലും നിലയ്ക്കലും വഴിഅടയ്ക്കും. മരക്കൂട്ടത്തും ഭക്തരെ പൂട്ടിയിട്ടും. ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ശരണം വിളിക്കരുത് എന്ന് എഴുതി നല്കിയ ഉത്തരവ് പോലും പോലീസ് ഭക്തര്‍ക്ക് നല്കി. ലോഡ്ജുകള്‍ പോലീസ് പിടിച്ചെടുത്തു. ഹോട്ടലുകള്‍ രാത്രി 12 മണിക്ക് അടപ്പിച്ചു. കുളിമുറിയും കക്കൂസും പൂട്ടിയെടുത്തു. ഇതോടെ ഉച്ചയ്ക്ക് ശേഷം മലകയറുന്ന ഭക്തന് നെയ്യഭിഷേകം നടത്താനാകാതെ, അതിന്റെ പ്രസാദം വാങ്ങാനാകാതെ വിങ്ങുന്ന നെഞ്ചുമായി മലയിറങ്ങി. വലിയ നടപന്തലില്‍ നിന്ന് അയ്യപ്പഭക്തരെ ആട്ടി ഓടിച്ചു. പന്നിക്കൂട്ടം ഇറങ്ങുന്ന വഴികളില്‍പോലും കുട്ടികളുമായി അവര്‍ക്ക് തലചായ്ക്കേണ്ടി വന്നു.
2018 നവംബര്‍ 18 ന് രാത്രി സന്നിധാനത്ത് ഹിന്ദുവേട്ട തന്നെ അരങ്ങേറി. നാമപജപം നടത്തിയതിന് അയ്യപ്പഭക്തരെ വലിച്ചിഴച്ച് ഇരുമടിക്കെട്ട് ചവുട്ടി എറിഞ്ഞു. ഹരിവരാസനം കേള്‍ക്കാനായി നാമജപത്തോടെ വലിയ നടപ്പന്തലില്‍ എത്തിയ ഭക്തരുടെ നേരേ പോലീസ് യുദ്ധസന്നാഹത്തോടെ പാഞ്ഞടുത്തു. ഹരിവരാസനം കഴിഞ്ഞതോടെ പോലീസ് ഭക്തരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. നാമജപവുമായി ഭക്തര്‍ മാളികപ്പുറത്തേക്ക് നീങ്ങി. എന്നാല്‍ പുറകെ പോയ പോലീസ് അവരെ വലിച്ചിഴച്ചു. മുപ്പതോളം പേരെ ആദ്യം അറസ്റ്റ് ചെയ്തതോടെ ശേഷിക്കുന്നവര്‍ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ ഇരുന്ന് നാമജപം നടത്തി. ഇതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു.
ഭക്തരെ വളഞ്ഞിട്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവുട്ടിയും നേരിട്ടു. അയ്യപ്പമുദ്രമാലകള്‍ പൊട്ടി നിലത്തുവീണു. ചവിട്ടേറ്റ് പിടഞ്ഞവരെ കൈയിലും കാലിലും അഞ്ചും ആറും പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ചു. കന്നി അയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും ഭയന്ന് നിലവിളിച്ചു. തീവ്രവാദികളെ കൊണ്ടുപോകുന്നപോലെയാണ് പമ്പയിലേക്ക് പോലീസ് കൊണ്ടുപോയത്. ഇരുമുടിക്കെട്ടുകള്‍ പൊട്ടിച്ചിതറി കിടക്കുന്ന സന്നിധാനം ഒരിക്കലും മറക്കാനാകില്ല….
പ്രതികരിക്കാൻ ഇവിടെ എഴുതുക: