ആചാരലംഘനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ പിണറായി വിജയന് സര്‍ക്കാരിന്റെ പോലീസ് ഭക്തജനങ്ങളുടെമേല് ഭീകരത അഴിച്ചുവിട്ടനാളുകളിലൊന്ന്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറെ പുലര്‍ച്ചെ ഒരു മണിവരെ മരക്കൂട്ടത്ത് തടഞ്ഞു നിര്‍ത്തി ഇരുമുടിക്കെട്ടോടെ അറസ്റ്റ് ചെയ്തു. തൊട്ടു പിറ്റേന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു. ഇരുമുടിക്കെട്ടുമായി സ്വാമി അയ്യപ്പനെ തൊഴാനുള്ള യാത്രക്കിടെയായിരുന്നു പോലീസ് തേര്‍വാഴ്ച.
അയ്യപ്പനു വേണ്ടി ഒരായുസ്സു മുഴുവന്‍ ജയിലില്‍ കിടക്കാനും തയാര്‍ എന്നു പ്രഖ്യാപിച്ച്, ഇരുമുടിക്കെട്ടും മുറുകെപ്പിടിച്ച്, ശരണം വിളിച്ച് കൊട്ടാരക്കര സബ് ജയിലിലേക്ക് കയറിപ്പോയ കെ. സുരേന്ദ്രന് മറ്റൊരു മണ്ഡലകാലത്ത് കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നല്കുന്നു.
2018 നവംമ്പര്‍ 17-നിലയ്ക്കലില്‍ തടഞ്ഞ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ അന്ന് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലാക്കാണ് കൊണ്ടുപോയത്. പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി, ആറു മണിയോടെ കോടതിയില്‍ ഹാജരാക്കിയതിലടക്കം ഗൂഢാലോചനയുടെ നിഴല്‍ വീണിരുന്നു.
പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ജയിലിനുള്ളിലും ഇരുമുടിക്കെട്ട് കൈയില്‍ വയ്ക്കാനും രണ്ടുനേരം പൂജിക്കാനുമുള്ള അനുമതി കോടതി നല്കി. സുരേന്ദ്രനോട് വളരെ ക്രൂരമായിട്ടാണ് പോലീസ് പെരുമാറിയത്. മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ലെന്നും കൊടുംകുറ്റവാളിയെ പോലെയാണ് പെരുമാറിയതെന്നും സുരേന്ദ്രന് പിന്നീടു പറഞ്ഞു. വെള്ളം കുടിക്കാന്‍ പോലും അനുവദിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടി.
ശബരിമലയില്‍ പോകാനെത്തിയ തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സിപിഎമ്മാണെന്നും പ്രതികാരം തീര്‍ക്കലാണെന്നുമുള്ള ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ പിന്നീട് ഇരുനൂറ്റമ്പതോളം കേസുകളാണ് സുരേന്ദ്രന്റെ മേല്‍ ചുമത്തിയത്. അറസ്റ്റിലായ നിമിഷം മുതല്‍ ഇരുമുടിക്കെട്ടു സംരക്ഷിക്കാനാണ് സുരേന്ദ്രന് ശ്രമിച്ചത്. വെടിവെക്കുന്നെങ്കില്‍ എന്റെ നെഞ്ചില്‍ വെക്കണം, ഇരുമുടിയില്‍ തൊടരുത് എന്ന് സുരേന്ദ്രന് ഓരോ നിമിഷവും ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: