ദുബൈ: ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യന്‍ അധ്യാപകന്‍ ന്‍ജിത് സിന്‍ഹ് ദിസാലിക്ക്. മഹാരാഷ്‌ട്രയിലെ സോലാപൂരിലെ സില്ല പരിഷത് പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് രന്‍ജിത് സിന്‍ഹിനെ തേടി സമ്മാനമെത്തിയത്.
10 ലക്ഷം ഡോളറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. യുനെസ്‌കോയുമായി സഹകരിച്ചാണ് ഓരോ വർഷവും വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് നൽകുന്നത്. തന്റെ സന്തോഷത്തിനൊപ്പം സമ്മാനത്തുകയും മറ്റുള്ളവരുമായി പങ്കുവെച്ച് വ്യത്യസ്തനാകുകയാണ് ദിസാലി. സമ്മാനത്തുകയുടെ പകുതി ആദ്യ 10 ഫൈനലിസ്റ്റുകള്‍ക്ക് വീതിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്കൊപ്പം മത്സരിച്ച ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് 55,000 യു.എസ് ഡോളര്‍ വീതം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ലോകമെമ്പാടുമുള്ള അധ്യാപകര്‍ക്കായി ഇത്തരമൊരു വേദി സാധ്യമാക്കിയ ഷെയ്ഖ് മുഹമ്മദിനോടുള്ള നന്ദി രേഖപ്പെടുത്തുന്നതായി ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് സ്ഥാപകന്‍ സണ്ണി വര്‍ക്കി പറഞ്ഞു. മറ്റുള്ളവര്‍ക്ക് സമ്മാനത്തുകയുടെ ഒരു ഭാഗം നല്‍കുന്നതിലൂടെ പങ്കുവെക്കല്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ദിസാലി ലോകത്തെ പഠിപ്പിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
140 രാജ്യങ്ങില്‍ നിന്നുള്ള 12,000 അപേക്ഷകരില്‍ നിന്നാണ് ദിസാലിയെ വിജയിയായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: