ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടിക പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോംഗ്പോക് സെകമായി പൊലീസ് സ്റ്റേഷനാണ് പട്ടികയില്‍ ഒന്നാമത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്വത്തുതര്‍ക്കം, കാണാതായവരെക്കുറിച്ചുള്ള പരാതികള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യം എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള സ്റ്റേഷനുകളുടെ പ്രകടനമാണ് പട്ടിക തയ്യാറാക്കാന്‍ മാനദണ്ഡമാക്കിയത്. ഒപ്പം ഓരോ സ്റ്റേഷനുകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും വിലയിരുത്തി.
4,065 പേര് സര്‍വേയില്‍ പങ്കെടുത്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തമിഴ്നാട്ടിലെ സേലത്തെ എഡബ്ല്യുപിഎസ്-സുരമംഗലം സ്റ്റേഷന് രണ്ടാം സ്ഥാനത്തും അരുണാചല്‍ പ്രദേശിലെ ചാഗ്ലംഗ് ജില്ലയിലെ ഖര്‍സംഗ് സ്റ്റേഷന് മൂന്നാമതും എത്തി. 75 സ്റ്റേഷനുകള്‍ രണ്ടാംഘട്ടത്തിലെ ചുരുക്കുപ്പട്ടികയിലുണ്ടായിരുന്നു. ആകെ 16,671 പൊലീസ് സ്റ്റേഷനുകളില്‍ നിന്നായിരുന്നു ചുരുക്കപ്പട്ടിക. ഇതില്‍നിന്ന് അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തില്‍നിന്ന് ഒരു സ്റ്റേഷനും ആദ്യപത്തിലില്ല.
മികച്ച പത്ത് സ്റ്റേഷനുകള്‍
1. മണിപ്പൂര്‍ – തൗബാള്‍ ജില്ലയിലെ നോംഗ്പോക് സെകമായി
2. തമഴ്നാട് – സേലത്തെ എഡബ്ല്യുപിഎസ്-സുരമംഗലം
3. അരുണാചല്‍ പ്രദേശ് – ചാഗ്ലംഗ് ജില്ലയിലെ ഖര്‍സംഗ്
4. ഛത്തീസ്ഗഢ് – സുരജ്പൂര് ജില്ലയിലെ ജില്‍മിലി
5. ഗോവ – സൗത്ത് ഗോവയിലെ സാങ്കും
6. ആന്‍ഡമാന്‍ നിക്കോബാര്‍ – കാളിഘട്ട്
7. സിക്കിം – പാക്യോംഗ്
8. ഉത്തര്‍പ്രദേശ് – മൊറാദാബാദ് ജില്ലയിലെ കാന്ത്
9. ദദ്ര നഗര്‍ ഹവേലി – ഖാന്‍വേല്‍
10. തെലങ്കാന – കരിംനഗര്‍ ജില്ലയിലെ ജമ്മികുന്ത ടൗണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: