ചരിത്രപരമായ വിഡ്ഡിത്തം. ഇത്തരമൊരു പ്രയോഗം ഇന്ത്യയില്‍ ചര്‍ച്ചയാക്കിയത് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ജ്യോതിബസുവാണ്. മൂന്നാം മുന്നണി വെച്ചു നീട്ടിയ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന സിപിഎം പിബി തീരുമാനത്തോടാണ് ബസു ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ ചരിത്രപരമായ വിഡ്ഡിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കാണാന്‍ സാധിക്കും. 1920 ലെ രൂപീകരണം മുതല്‍ 2020 വരെയുള്ള 100 വര്‍ഷത്തെ ഇന്ത്യന്‍ കമ്മ്യൂണിസം എന്നത് ഹിമാലയന്‍ മണ്ടത്തരങ്ങളുടെയും വഞ്ചനയുടേയും പരമ്പരയാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു രൂപീകൃതമായി എന്നകാര്യത്തില്‍ പോലും ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പില്ല.സ്വന്തംപാര്‍ട്ടിയുടെ രൂപീകരണത്തെപ്പറ്റിപോലുംഅഭിപ്രായഐക്യമില്ലാത്തവര്‍, അല്ലായെങ്കില്‍ അതേപ്പറ്റി അണികളില്‍നിന്ന് മറച്ചുപിടിക്കുന്നവര്‍, അതുമല്ലായെങ്കില്‍ ജനനത്തില്‍ തന്നെ ദുരൂഹതയുള്ളവര്‍ ഇങ്ങനെയൊക്കെയേ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഇപ്പോഴത്തെ സാഹചര്യത്തില്‍വിശേഷിപ്പിക്കാനാകൂ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.communistparty.in അനുസരിച്ച് 1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കാണ്‍പൂരില്‍ ചേര്‍ന്നയോഗമാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. എന്നാല്‍ ആരൊക്കെയാണ് ആ യോഗത്തില്‍ പങ്കെടുത്തതെന്നോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സ്ഥാപകനേതാക്കള്‍ ആരൊക്കെയാണെന്നോ പ്രതിപാദിക്കുന്നില്ല.
എന്നാല്‍ സിപിഐ പിളര്‍ന്നുണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്ഇന്ത്യാ (മാര്‍ക്‌സിസ്റ്റ്)അഥവാസിപിഐ (എം)ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cpm.org അനുസരിച്ച് അവിഭക്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് 1920 ലാണ്. പക്ഷേ രൂപീകരണ യോഗം എവിടെ നടന്നു, ആരൊക്കെ പങ്കെടുത്തു എന്നകാര്യത്തെപ്പറ്റി സിപിഎം ഉം മൗനം പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സത്യവുമായി അടുത്ത് നില്‍ക്കുന്നത് സിപിഐ എം ആണ്. പിതൃത്വവും ജന്മസ്ഥലവും മറച്ചുവെച്ചെങ്കിലും ജന്മവര്‍ഷത്തെപ്പറ്റി അവര്‍ പറഞ്ഞതാണ് ശരി. 1920. കൃത്യമായിപറഞ്ഞാല്‍ 1920 ഒക്ടോബര്‍ 17. എവിടെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകൃതമായത് എന്ന്അറിയുമോ. എന്തുചോദ്യമാ അല്ലേ?. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ഇന്ത്യയിലല്ലാതെ അങ്ങ് റഷ്യയിലോ ചൈനയിലോ ആണോ തുടങ്ങുക?. ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക ്ഒ രുചുക്കുമറിയില്ലെന്ന്പറയുന്നത് അതുകൊണ്ടാണ്. ഇന്ത്യന്‍കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ആരംഭിച്ചത് ഇന്ത്യയിലല്ല. പഴയ സോവിയറ്റിയൂണിയന്റെ ഭാഗമായിരുന്ന താഷ്‌കന്റിലാണ്.
വ്‌ലാഡിമര്‍ ലെനിന്‍ രൂപീകരിച്ച കോമിന്റേണ്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്ഇന്റര്‍നാഷണലിന്റെ രണ്ടാംലോകകോണ്‍ഗ്രസാണ് ഇന്ത്യഅടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ജോസഫ്സ്റ്റാലിന്റെ നേതൃത്വത്തില്‍ ഒരു ചെറിയബ്യൂറോയും തുടങ്ങി. ഇവരുടെ തീരുമാനമനുസരിച്ചാണ് 1920 ഒക്ടോബര്‍ 17 ന്ആദ്യ സെല്‍യോഗം താഷ്‌കന്റില്‍ ചേര്‍ന്നത്. ഇതില്‍ 7 പേരാണ് ഇന്ത്യയില്‍നിന്ന് പങ്കെടുത്തത്. അവര്‍ ആരൊക്കെയായിരുന്നു, അവരുടെ മുന്‍നിലപാടുകള്‍ എന്തൊക്കെയായിരുന്നു എന്നകാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. എന്തായാലും കമ്മ്യൂണിസം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നു രൂപീകരണം കൊണ്ട്തന്നെ അവര്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാകാം പിതൃത്വം വെളിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരുമടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: