മുംബൈ: ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് അവകാശമില്ലെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത് ശരിയല്ലന്നെും അവര്‍ വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് തങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.ട്രൂഡോയുടെ പ്രതികരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തരവിഷയമായതിനാല്‍ കാനഡയുടെ പ്രതികരണം അനുചിതമാണെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം, കര്‍ഷക സമരത്തിന്റെ പേരില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങളാണ് ഉയരുന്നതെന്ന വെളിപ്പെടുത്തലുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ സമരക്കാരില്‍ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്നും പോലീസിനും മറ്റ് ഏജന്‍സികള്‍ക്കും അക്രമം നടത്തുന്ന സമരക്കാരുടെ ഖാലിസ്ഥാനി ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നയത്തിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാനി, തീവ്ര ഇടതുപക്ഷ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞുകയറിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
കര്‍ഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി ജബ് ഇന്ദിരാഗാന്ധി കോ യെ കര് സക്തെ ഹെ, തോ മോദി കോ ക്യു നഹീ കര് സക്തെ (ഇന്ദിരാ ഗാന്ധിയെ ചെയ്തെങ്കില്‍ എന്തുകൊണ്ട് മോദിയെ പറ്റില്ല) എന്നതു മാറിയതാണ് അന്വേഷണ ഏജന്‍സികളുടെ സംശയത്തിന് കാരണം. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക വേഷത്തിലുള്ളവരും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരുമാണ് ഈ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഓര്‍മിപ്പിക്കുന്ന ഇവര്‍ മോദിയെയും അതേ മാതൃകയില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കുകയാണ്. സമരക്കാര്‍ക്കിടയിലെ ഇത്തരം രാജ്യവിരുദ്ധ ശക്തികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: