ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് തൊട്ടാപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു തമ്മില്‍ തല്ലി മൂന്നുപേര്‍ക്ക് പരിക്ക്. 15-ാം വാര്‍ഡിലെ സുനാമികോളനി റോഡിലാണ് സംഭവം. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ ആര്.വി. ഫൈസല്‍ (33), പി.കെ. റിന്‍ഷാദ്(27), പി.കെ. റിയാസ്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫൈസലിന്റെ കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. സിപിഎമ്മിലെ ഒരു സംഘം കഞ്ചാവ്് ലോബിയാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഞ്ചാവ് ലോബികളെ കുറിച്ച് പരിക്കേറ്റവര്‍ പാര്‍ട്ടി യോഗത്തില്‍ നേതാക്കളോട് പറയുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഞ്ചാവ് ലോബികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടാണ് നേതൃത്വം സീകരിച്ചത്. ഇത് മറ്റ് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പാര്‍ട്ടി യോഗത്തില്‍ തങ്ങള്‍ക്കെതിരെ പറഞ്ഞതിനാല്‍ ഇവര്‍ക്കെതിരെ കുറച്ച് ദിവസങ്ങളായി കഞ്ചാവ് ലോബിയുടെ ഭീഷണിയുണ്ട്്. ഇതാണ് തമ്മില്‍ തല്ലില്‍ കലാശിച്ചത്. കഞ്ചാവ് ലോബികളെ സഹായിക്കുന്നപ്രാദേശിക നേത്യത്വത്തിനെതിരെയും, സ്ഥാനാര്‍ഥിക്കെതിരെയും വാര്‍ഡില്‍ പ്രതിഷേധം ശക്തമാണ്. ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: