ദുബയ്: മിഡില്‍ ഈസ്റ്റ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. ‘ബെസ്റ്റ് ബ്രാന്‍ഡ് ‘ പുരസ്കാരമാണ് ഗ്രൂപ്പിന് ലഭിച്ചത്. വ്യക്തികളോ ,കൂട്ടായ്മകളോ സ്ഥാപനങ്ങളോ വിപണനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവുകള്‍ക്കാണ് ഈ പുരസ്കാരം നല്‍കിവരുന്നത്. അതാത് മേഖലയിലെ നൂതനമായ കണ്ടുപിടുത്തങ്ങള്‍, വിപണനരംഗത്ത് പുലര്‍ത്തുന്ന അസാധാരണ മുന്നേറ്റം, ഉപഭോക്താക്കളുടെ പരിഗണന, സേവന മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
പുരസ്കാരം കൈവരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി ഇ ഒ യുമായ ഡോ. സോഹന്‍ റോയ്, സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജ ആസ്ഥാനമായി തുടക്കം കുറിച്ച ഏരീസ് ഗ്രൂപ്പിന് ഇന്ന് പതിനാറു രാജ്യങ്ങളിലായി അറുപതോളം വിവിധ കമ്പനികളും സ്ഥാപനങ്ങളും ഉണ്ട്. മാരിടൈം കണ്‍സള്‍ട്ടന്‍സി, സര്‍വേ, റോപ്പ് ആക്സസ്, ഇന്റീരിയര്‍, ഗവേഷണം പരിശീലനം എന്നിവ മുതല്‍ മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകള്‍ വരെ നീളുന്ന വിപുലമായ സേവന ശൃംഖലകള്‍ ആണ് ഏരീസ് ഗ്രൂപ്പിന് ഉള്ളത്. അഞ്ചു മേഖലകളില്‍ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ സ്ഥാനം ഏരീസ് ഗ്രൂപ്പിനാണ്. ഇതുവരെ അറുപത്തി അയ്യായിരത്തോളം പ്രോജക്ടുകളും സ്ഥാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: