മുംബൈ : ഉച്ച ഭാഷിണികള്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്നു. മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ വഴി ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പള്ളികളിലെ ഉച്ചഭാഷിണികള്‍ മുഴക്കുന്നത് കൊണ്ടുള്ള ശബ്ദമലിനീകരണത്തില്‍ പരിസ്ഥിതിക്ക് ആഘാതങ്ങളുണ്ടാക്കുന്നു. അതിനാല്‍ ഉച്ചഭാഷിണികള്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ശിവസേന ആവശ്യപ്പെടുന്നുണ്ട്.
മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബിജെപി രംഗത്തുവന്നതിനു പിന്നാലെയാണ് പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: