കൊല്ലം: കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബു.
അഞ്ചാലുംമൂട് ഡിവിഷനിലെ സീസാപിള്ളയ്ക്ക് വേണ്ടി ഗതാഗതസൗകര്യമില്ലാത്തതിന്റെയും റോഡ് വികസനത്തില്‍ അനാസ്ഥ ആരോപിച്ചും സ്ഥാനാര്‍ഥികളുടെ വോട്ട് അഭ്യര്‍ത്ഥന ബഹിഷ്കരിച്ചിരുന്ന അഞ്ചാലുംമൂട് ഡിവിഷനിലെ കോര്പറേഷന് സോണല്‍ ഓഫീസിന് താഴെ താമസിക്കുന്ന കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തി.
വെട്ടുവിള കോളനിയിലെ കുടുംബസംഗമത്തിലും പങ്കെടുത്തു. മരുത്തടി ഡിവിഷന് മഗ്ദലിന്‍ സുനിലിന്റെ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. മങ്ങാട് ഡിവിഷന് സ്ഥാനാര്‍ഥി ഗിരീഷിനു വേണ്ടി കുരിശടിക്ക് സമീപത്തുള്ള വീടുകളില്‍ വോട്ട് തേടി. പട്ടത്താനം ഡിവിഷനില്‍ അനില്‍ കുമാറിനായി വോട്ടുതേടിയ അദ്ദേഹം വിവിധ ക്രൈസ്തവമഠങ്ങളും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: