തിരുവനന്തപുരം: പരിധിയില്ലാതെ ഏതുതരം കരാറുകളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്കി സര്‍ക്കാറിന്റെ അസാധാരണ പ്രത്യേക ഉത്തരവ്. നവംബര്‍ നാലിന് ഇറക്കിയ ഉത്തരവില്‍ ആകാശത്തിനു താഴെയുള്ള ഏതു കരാറും സൊസൈറ്റിക്കു നല്‍കാനാകും.
നിലവില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്കുമ്പോള് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണനാ ആനുകൂല്യം നല്‍കാറുണ്ട്. ചെറിയ കെട്ടിടങ്ങള്‍, റോഡുകള്‍, മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ എന്നീ ഇനങ്ങള്‍ക്കു മാത്രമാണ് ഇളവെന്ന് 1997 ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റോഡുകള്‍, ദേശീയ പാതകള്‍, മലയോര ഹൈവേകള്‍, കെട്ടിടങ്ങള്‍, മള്‍ട്ടി സ്റ്റോറിയിഡ് കെട്ടിടങ്ങള്‍, പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍, ഡാമുകള്‍, ഇറിഗേഷന്‍ പ്രവര്‍ത്തികള്‍, എയര്‍പോര്‍ട്ട്, തുറമുഖം, ഹാര്ഹറുകള്, റയില്‍വേ പ്രവര്‍ത്തികള്‍, പവര്‍ സ്ടച്ചേഴ്സ്, വാട്ടര്‍ സപ്ളെ പദ്ധതികള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഐ ടി, ഐ ടി അനുബന്ധ സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ തരം പ്രവര്‍ത്തികളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഏറ്റെടുക്കുന്നതിന് പ്രത്യേക അനുമതി നല്‍കികൊണ്ടാണ് പുതിയ ഉത്തരവ്.
മേജര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്താല്‍ മാത്രമേ സംഘത്തിലെ 12,000 പരം തൊഴിലാളികള്‍ക്ക് നിത്യവും തൊഴില്‍ നല്കാന് കഴിയുകയുള്ളു എന്ന സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ 2019 ഡിസംബര്‍ 15 ന് നല്കിയ അപേക്ഷ പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന് വ്യക്തമാക്കിയാണ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉത്തരവിട്ടിരിക്കുന്നത്
സംഘം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനും പ്രവര്‍ത്തി സ്ഥലങ്ങള്‍ സൂപ്പര്‍വൈസ് ചെയ്യുന്നതിനും 980 പേര് അടങ്ങിയ എഞ്ചിനീയറിംഗ് ടിം പ്രവര്‍ത്തിക്കുന്നുണ്ടെന്നും 150 കോടിയിലധികം രൂപയുടെ മെഷിനുകള്‍ ഉണ്ടെന്നും അതിനാല്‍ എല്ലാത്തരം ജോലികളും ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സൊസൈറ്റിയുടെ ആവശ്യം.
സൊസൈറ്റിക്ക് 1450 കോടിയുടെ പ്രവര്‍ത്തന മൂലധനവും 102.87 കോടിയുടെ ഓഹരു മൂലധനവും ഉണ്ടെന്നും ഓഹരിമൂലധനത്തില്‍ 82.27 കോടി സര്‍ക്കാര്‍ ഓഹരിയാണെന്നും ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് എല്ലാത്തരം പ്രവര്‍ത്തികളും ഏറ്റെടുക്കാന്‍ അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: