മേപ്പാടി: ജനങ്ങളുടെ പ്രള്‍നങ്ങളില്‍ ചെറുപ്പം മുതല്‍ തന്നെ ഇടപെട്ടിരുന്ന സുബ്രഹ്മണ്യന് വേങ്ങച്ചോല മേപ്പാടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. പ്രാഥമിക വിദ്യഭ്യാസ കാലം മുതല്‍ സംഘത്തിനന്റ സജീവ പ്രവര്‍ത്തകനാണ്. ശാഖ മുഖ്യ ശിക്ഷക്, മണ്ഡല് കാര്യവാഹ്, ശാരീരീക് ശിക്ഷന്‍ പ്രമുഖ്, മേപ്പാടി ഖണ്ഡ് സഹകാര്യവാഹ് എന്നീ നിലകളില്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചു.
വനവാസി വികാസ കേന്ദ്രം ജില്ല ഓര്ഗനൈസേഷന് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്ത്തകന്. നിലവില്‍ പട്ടിക വര്‍ഗ മോര്‍ച്ച ജില്ല അധ്യക്ഷന്‍. വനവാസി ഊരുകളുടെ വികസനത്തിന് അക്ഷീണ പ്രവര്‍ത്തനം കാഴ്ചവച്ച് ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ബിജെപിയിലേയും സജീവ പ്രവര്‍ത്തകനാണ് സുബ്രഹ്മണ്യന് വേങ്ങച്ചോല.
രാത്രി യാത്രാ നിരോധനത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തു. വികസനം ഉള്‍പ്രേദശങ്ങളില്‍ എത്തിക്കുന്നതില്‍ ജില്ലാ ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖല പൂര്‍ണമായും തകര്‍ന്നു. ലയങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ തോട്ടം തൊഴിലാളികള്‍ക്കും വനവാസി മേഖലകളിലേക്കും വികസസനമെത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികശ് കൂടുതല്‍ കൊണ്ടുവരുമെന്നും സുബ്രഹ്മണ്യന് വേങ്ങച്ചോല പറഞ്ഞു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബിന്ദു ടീച്ചറും യുഡിഎഫിന് വേണ്ടി സി. കൃഷ്ണന് വൈദ്യരുമാണ് ജനവിധി തേടുന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: