ഭാരതത്തില്‍ കൃഷിക്കും അനുബന്ധ കാര്യങ്ങള്‍ക്കും പുതിയ ആശയങ്ങള്‍ ഉടലെടുക്കുകയാണ്. കഴിഞ്ഞ കാലത്തെ കൃഷി നവീകരണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലക്ക് വലിയ മുതല്‍ക്കൂട്ടാണ് നല്‍കിയത്. വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെവിക്കൊണ്ടില്ല. പക്ഷെ ഇന്നത് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കയാണ്. വളരെ ചര്‍ച്ചകള്‍ക്ക് ശേഷം കാര്‍ഷിക പരിഷ്ക്കരണത്തിനു നിയമപരമായ രൂപം ലഭിച്ചിരിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ക്ക് അവരുടെ അധികാരം ലഭിക്കുകയും പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. കുറഞ്ഞ സമയം കൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ കുറച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ കര്‍ഷകനായ ജിതേന്ദ്ര ജി പുതിയ കാര്‍ഷിക നിയമങ്ങള്‍ എങ്ങനെ ഉപയോഗിച്ചുവെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. ജിതേന്ദ്രജി ചോളം കൃഷി ചെയ്ത് വ്യാപാരികള്‍ക്ക് ശരിയായ വിലയ്ക്ക് വില്ക്കാന് തീരുമാനിച്ചു. വിളയുടെ ആകെ ചെലവ് ഏകദേശം മൂന്ന് ലക്ഷം മുപ്പതിനായിരം രൂപയായി നിശ്ചയിച്ചു.
ജിതേന്ദ്രക്ക് ഇരുപത്തയ്യായിരം രൂപ അഡ്വാന്‍സ് ആയി കിട്ടി. ബാക്കി തുക പതിനഞ്ച് ദിവസത്തിനകം കിട്ടും. പക്ഷെ എന്തോ കാരണം കൊണ്ട് പതിനഞ്ച് ദിവസത്തിനകം ബാക്കി തുക കിട്ടിയില്ല. കര്‍ഷകരില്‍ നിന്ന് വിളവ് വാങ്ങി മാസക്കണക്കിനായാലും പണം കൊടുക്കില്ല, ചോളം വാങ്ങുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ പാരമ്പര്യം പിന്തുടരുന്നവരാണ്.
അങ്ങനെ ജിതേന്ദ്രക്ക് നാലുമാസമായി പണം കിട്ടിയില്ല. ഈ അവസരത്തില്‍ ജിതേന്ദ്രക്ക് സഹായമായത് സെപ്തംബറില്‍ പാസായ കര്‍ഷക നിയമമാണ്. ഈ നിയമത്തില്‍, വിള വാങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ കര്ഷകന് മുഴുവന്‍ പണവും നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ കര്ഷകന് പരാതി നല്‍കാമെന്നും വ്യവസ്ഥയുണ്ട്. നിയമത്തില്‍ മറ്റൊരു വലിയ വ്യവസ്ഥ കൂടിയുണ്ട്, ഈ നിയമപ്രകാരം പ്രദേശത്തെ എസ്.ഡി.എം കര്‍ഷകന്റെ പരാതി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണ്. അത്തരമൊരു നിയമത്തിന്റെ പരിരക്ഷ നമ്മുടെ കര്‍ഷക സഹോദരന്മാരുടെ പക്കലുണ്ടായിരുന്നപ്പോള്‍, അവരുടെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ജിതേന്ദ്ര പരാതിപ്പെടുകയും അദ്ദേഹത്തിന്റെ കുടിശ്ശിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുകയും ചെയ്തു. അതായത്, നിയമത്തെക്കുറിച്ചുള്ള ശരിയായതും പൂര്‍ണ്ണവുമായ അറിവ് മാത്രമാണ് ജീതേന്ദ്രയുടെ കരുത്തായത്. ഏത് മേഖലയിലായാലും, എല്ലാത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്നും കിംവദന്തികളില്‍ നിന്നും അകന്ന്, ശരിയായ വിവരങ്ങള്‍ മനസ്സിലാക്കുക എന്നത് ഓരോ വ്യക്തിക്കും ഒരു വലിയ പിന്തുണയാണ്. രാജസ്ഥാനിലെ ബാരന് ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം കര്‍ഷകരില്‍ അവബോധം വളര്‍ത്തുന്നതിനായി അത്തരമൊരു കാര്യം ചെയ്യുന്നു. ഒരു ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സി.ഇ.ഒ കൂടിയാണ് അദ്ദേഹം. അതെ, നിങ്ങള്‍ കേട്ടത് ശരിയാണ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സിഇഒ. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങള്‍ക്ക് സിഇഒമാര്‍ ഉണ്ടെന്ന അറിവ് ദേശത്തെ വലിയ കമ്പനികളുടെ സി.ഇ.ഒ മാര്‍ക്ക് ആനന്ദം നല്കുന്ന വാര്‍ത്തയായിരിക്കും. സുഹൃത്തുക്കളേ, മുഹമ്മദ് അസ്ലം ജി തന്റെ പ്രദേശത്തെ നിരവധി കര്‍ഷകരെ സംയോജിപ്പിച്ച് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അവര്‍ ഈ ഗ്രൂപ്പിലൂടെ, എല്ലാ ദിവസവും അടുത്തുള്ള മാര്‍ക്കറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കര്‍ഷകരെ അറിയിക്കുന്നു. അവരുടെ സ്വന്തം എഫ്.പി.ഒയും കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങുന്നു, ഇത്തരം ശ്രമങ്ങള്‍ സ്വന്തം തീരുമാനമെടുക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.
അറിവുണ്ടെങ്കില്‍ ഊര്‍ജ്ജ്വസ്വലരാകാം. അങ്ങനെ ബോധവല്‍കരണത്തിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു കാര്‍ഷിക സംരംഭകനാണ് വീരേന്ദ്ര യാദവ്. ഒരിക്കല്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്ന വീരേന്ദ്ര യാദവ് രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി. അദ്ദേഹം ഇപ്പോള്‍ ഹരിയാനയിലെ കൈതാലിലാണ് താമസിക്കുന്നത്. മറ്റ് ആളുകളെപ്പോലെ, കാര്‍ഷിക മേഖലയിലെ വൈക്കോല്‍ നിര്‍മാര്‍ജ്ജനം അദ്ദേഹത്തിന്റെ മുന്നിലും ഒരു വലിയ പ്രശ്നമായിരുന്നു. ഇതിന്റെ പരിഹാരത്തിനായി വളരെ വിശാലമായ പ്രവര്‍ത്തനം ഇന്ന് നടക്കുന്നുണ്ട്, പക്ഷേ, ഇന്ന്, ‘മന് കി ബാത്തില്‍’ ഞാന്‍ വീരേന്ദ്രജിയെ പ്രത്യേകം പരാമര്‍ശിക്കുന്നു, കാരണം, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വ്യത്യസ്തമാണ്, അവ നമുക്ക് ഒരു പുതിയ ദിശ കാണിക്കുന്നു.
വൈക്കോല്‍ മാറ്റുന്ന പ്രശ്നം പരിഹരിക്കാന്‍ വീരേന്ദ്ര ജി വൈക്കോല്‍ പിണ്ഡങ്ങള് നിര്‍മ്മിക്കാന്‍ ഒരു വൈക്കോല്‍ ബാലര്‍ മെഷീന് വാങ്ങി. ഇതിനായി കാര്‍ഷിക വകുപ്പില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചു. ഈ യന്ത്രം ഉപയോഗിച്ച് അദ്ദേഹം വൈക്കോല്‍ പിണ്ഡങ്ങള് ഉണ്ടാക്കാന്‍ തുടങ്ങി. പിണ്ഡങ്ങള് രൂപീകരിച്ച ശേഷം അദ്ദേഹം കാര്‍ഷിക എനര്‍ജി പ്ലാന്റും പേപ്പര്‍ മില്ലും വിറ്റു. രണ്ട് വര്‍ഷത്തിനുള്ളില്‍ വൈക്കോല്‍ നിര്‍മാര്‍ജ്ജനത്തിലൂടെ ഒന്നര കോടിയിലധികം രൂപ വീരേന്ദ്രജി നേടിയതായും അതും ഏകദേശം 50 ലക്ഷം രൂപ ലാഭമുണ്ടാക്കിയെന്നും അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വീരേന്ദ്രജി വൈക്കോല്‍ എടുക്കുന്ന കൃഷിയിടങ്ങളിലെ കൃഷിക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. കുപ്പയില്‍ നിന്നും കനകം വിളയിക്കുന്നു എന്ന ചൊല്ല് പോലെ വൈക്കോല്‍ നീക്കംചെയ്യുന്നതിലൂടെ, പണവും പുണ്യവും നേടുന്നതിനുള്ള ഒരു സവിശേഷ ഉദാഹരണമാണ് ഇത്.
യുവാക്കളോട് ഞാന്‍ അപേക്ഷിക്കുന്നു, പ്രത്യേകിച്ച് കാര്‍ഷിക പഠനം നടത്തുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോട്, അവരുടെ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ പോയി കര്‍ഷകരെ ആധുനിക കൃഷിയെക്കുറിച്ചും സമീപകാല കാര്‍ഷിക ;്വപരിഷ്കാരങ്ങളെക്കുറിച്ചും ബോധവാന്മാരാക്കൂ. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ രാജ്യത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ പങ്കാളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: