നാം നില്‍ക്കേണ്ടത് കര്‍ഷകര്‍ക്കൊപ്പമാണ് അല്ലാതെ കര്‍ഷകരെ മുന്‍നിര്‍ത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങള്ക്കൊപ്പമല്ലെന്ന് ബിജെപി ബ്ലോഗിലെ ലേഖനത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് പാസാക്കി രാജ്യത്തെ നിയമമായ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിലാണല്ലോ. ബാരിക്കേഡുകളെയും, ലാത്തിച്ചാര്‍ജിനെയും, ജലപീരങ്കിയേയും മറികടന്നു പ്രതിഷേധ പ്രകടനവുമായി രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവര്‍ക്ക് വേണ്ടിയുള്ളതല്ല എന്നത് എന്ത് കൊണ്ട് പറയാം..?
കാര്‍ഷികോത്പാദനം ഉയര്‍ന്നത് കൊണ്ടു മാത്രം തീരുന്നതല്ല കര്‍ഷകരുടെ ജീവിത പ്രശ്നങ്ങള്‍. നല്ല വിളവ് ലഭിക്കുമ്പോള്‍ തന്നെ ആ വിളകള്‍ക്ക് ആവശ്യമായ വിലയും കര്ഷകന് ലഭിക്കണം. കാര്‍ഷികോത്പാദനം എപ്പോഴൊക്കെ വര്‍ധിക്കുന്നുവോ, അപ്പോഴെല്ലാം കാര്‍ഷിക വിളകളുടെ വിലയും ഗണ്യമായി താഴെ പ്പോകുന്നു എന്നതാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ. എന്നാല്‍ തന്റെ വിളകള്‍ വില കൂടുമ്പോഴെ വില്‍ക്കുന്നൊള്ളൂ എന്ന് ചിന്തിച്ചു വിളകള്‍ വില്‍ക്കാതെ വെച്ചാല്‍ അത് പൂഴ്ത്തി വെപ്പായി കണക്കാക്കി കര്ഷകന് നിയമ നടപടികളും നേരിടേണ്ടി വരും.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണിയില്‍ എത്ര വില വര്‍ധിച്ചാലും അതുത്പാദിപ്പിക്കുന്ന കര്ഷകന് മാന്യമായ വില കിട്ടില്ലെന്നത് നിത്യ സത്യമാണ്. അത്തരം അവസ്ഥയിലാണ് കൃഷി അസാധ്യമാണ് എന്ന അവസ്ഥയില്‍ കര്‍ഷകരെത്തുക. കൃഷിയിലെ നഷ്ടം നിമിത്തം കടം കേറി കര്‍ഷകര്‍ ആത്മഹത്യാ ചെയ്യുന്നത് നിത്യസംഭവമാവുന്നതും അങ്ങിനെയാണ്. ഈയവസരത്തിലും നമ്മടെ രാജ്യത്ത് അവരുത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ വില കുറഞ്ഞതായി കേള്‍ക്കാറില്ല.
നമ്മുടെ രാജ്യത്തെ ഒരു തീപ്പട്ടി കമ്പനിയായാലും അവരുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്ത് വിലക്ക് വില്‍ക്കാം എന്നത് തീരുമാനിക്കുക അതിന്റെ ഉത്പാദകനാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഇടനിലക്കാരാണ്. തന്റെ വിളകള്‍ക്ക് താന്‍ ഉദ്ദേശിച്ച വില ലഭിച്ചില്ലേല്‍ അത് കൂടുതല്‍ വില ലഭിക്കുന്നിടത്ത് വില്‍ക്കാം എന്നൊരു സൗകര്യം കര്‍ഷകനില്ല. എവിടെയാണോ ഉത്പാദനം നടക്കുന്നത്, ആ പ്രദേശത്തുള്ള പ്രാദേശിക മണ്ഡികളില്‍ മാത്രമേ അവരുടെ വിളകള്‍ വില്ക്കാന് പാടുള്ളു എന്നതാണ് നിലവിലെ നിയമം.
ഇതിനൊക്കെ പരിഹാരമായാണ് ‘ഒരു രാഷ്ട്രം, ഒരു വിപണി’ എന്നാ ആശയത്തെ മുന്‍നിര്‍ത്തി രാജ്യത്തെ കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കര്‍ഷകര്‍ക്കായ് ഒരുപാടു പദ്ധതികള്‍ കൊണ്ടു വന്നേലും അതില്‍ പ്രധാനപ്പെട്ടതായി പറയാവുന്നതാണ് ഇപ്പോഴത്തെ ഒരു ഭേദഗതി നിയമം. നിലവില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനും കര്‍ഷകരുടെ ക്ഷേമത്തിനായും കൊണ്ടുവന്ന മൂന്നു ചരിത്ര പ്രാധാന്യമുള്ള നിയമങ്ങളാണവ.
1. കാര്ഷികോല്പന്ന വ്യാപാര നിയമം
The Farmers’ Produce Trade and Commerce (Promotion and Facilitation) Act.
ഈ ഭേദഗതിയോടെ കര്‍ഷകര്‍ ഉത്പാദപ്പിക്കുന്ന വിളകള്‍ മണ്ഡികള്‍ അഥവാ ചന്തകളില്‍ ഇടനിലക്കാര്‍ക്ക് മാത്രമേ വില്ക്കാന് സാധിക്കു എന്ന രീതി മാറി.
അതോടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന സമിതി (APMC) അഥവാ മണ്ഡികള്‍ക്ക് അതാത് സ്ഥലത്തെ വിളകള്‍ നിയന്ത്രിക്കാനുള്ള ഏകാധിപത്യം ഇല്ലാതായി. കര്ഷകന് തന്റെ വിളകള്‍, സംസ്ഥാനത്തിനകത്തോ, മറ്റ് സംസ്ഥാങ്ങളിലോ, ഓണ്‍ലൈന്‍ വഴിയോ നേരിട്ട് വ്യാപാരികള്‍ക്ക് വില്‍ക്കാം.
വിളകള്‍ ഉല്‍പാധിപ്പിച്ചതിനു ശേഷം മണ്ഡികളില്‍ കൊണ്ട് ചെല്ലുമ്പോള്‍ കര്‍ഷകര്‍ ഉദ്ദേശിച്ച വില കിട്ടിയില്ലെങ്കില്‍ തിരികെ കൊണ്ടു പോരുന്ന രീതി ഉണ്ടായിരുന്നു. അങ്ങനെ ചന്തകളിലേക്കും തിരികെയും ഉള്ള യാത്രയുടെ ചെലവ് താങ്ങാന്‍ സാധിക്കാത്തവര്‍ മണ്ഡികളില്‍ അവര്‍ പറയുന്ന വിലക്ക് വില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ ഭേദഗതിയില്‍ ആ രീതി ഒഴിവാക്കി പകരം വിളകള്‍ കൃഷിയിടങ്ങളിലൊ ശേഖരിച്ചു വച്ചിരിക്കുന്നിടത്തോ പോയി ആവശ്യക്കാര്‍ക്ക് വാങ്ങാം എന്നായി.
ഇത് മൂലം നഷ്ടം ഉണ്ടാവുക കര്‍ഷകരില്‍ നിന്നും വാങ്ങുന്ന വിളകള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭത്തില്‍ അതാതു സംസ്ഥാനങ്ങളിലൊ മറ്റുള്ള സംസ്ഥാനങ്ങളിലൊ വില്പന നടത്തി ലാഭമുണ്ടാക്കിയിരുന്ന മണ്ഡികളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്കാണ്. അല്ലാതെ കര്‍ഷകര്‍ക്കല്ല. സംസ്ഥാനങ്ങള്‍ക്കുള്ളിലോ, സംസ്ഥാനത്തിന് പുറത്തോ, ഓണ്‍ലൈന്‍ വഴിയോ നടക്കുന്ന വില്‍പ്പനയ്ക്ക് സെസോ, മാര്‍ക്കറ്റ് ഫീസോ, ലെവിയോ ചുമത്താന്‍ സാധിക്കില്ല എന്നതിനാല്‍ കര്‍ഷകരെ പോലെ തന്നെ ഉപഭോക്താക്കള്‍ക്കും പുതിയ ഭേദഗതി ഗുണമുള്ള കാര്യമാണ്.
2. കര്‍ഷക ശാക്തീകരണ സംരക്ഷണ നിയമം
The Farmers (Empowerment and Protection) Agreement of Price Assurance and Farm Services act.
ഈ നിയമം അനുസരിച്ച്, ഉത്പാദനം തുടങ്ങുന്നതിനു മുന്‍പ് തന്നെ കര്ഷകന് വ്യാപാരികളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാം. കാര്‍ഷിക വിള, വില നിലവാരം, വില്പ്ന നടക്കേണ്ട സമയം മുതലായവ മുന്‍കൂട്ടി നിശ്ചയിക്കാം. കരാറില്‍ ഏര്‍പ്പെടുന്നതിന് പിന്നാലെ അവശ്യ സഹായങ്ങള്‍ (അഡ്വാന്‍സ്) അവശ്യ ഉപകരണങ്ങള്‍, വിദഗ്ധോപദേശം തുടങ്ങിയ സഹായങ്ങള്‍ നല്കാന് വ്യാപാരികള്‍ തയ്യാറാകും. കരാറില്‍ ഉള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ 3 ലെവല്‍ സംവിധാനം ഉണ്ടായിരിക്കും. വിളകള്‍ക്ക് കൃഷി തുടങ്ങുമ്പോള്‍ തന്നെ വില നിശ്ചയിച്ചു കരാറില്‍ ഏര്‍പ്പെടാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നു. കരാറില്‍ പറഞ്ഞിരുക്കുന്നതില്‍ അധികം വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തില്‍ ലാഭത്തിന്റെ ഒരു വിഹിതത്തിന് കര്‍ഷകര്‍ അര്‍ഹരാവുന്നു. ഇനി അഥവാ കരാറില്‍ പറഞ്ഞിരിക്കുന്ന തുകയില്‍ നിന്നും വിലയിടിവ് ഉണ്ടാവുകയാണെങ്കിലും കരാറില്‍ പറഞ്ഞിരിക്കുന്ന തുക കര്‍ഷകര്‍ക്ക് നല്ക്കാന് വിളകള്‍ വാങ്ങുന്നവര്‍ ബാധ്യസ്ഥരാണ്.
3. ആവശ്യവസ്തു നിയന്ത്രണ നിയമം
The Essential Commodities (Amendment) Act
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന സമയത്താണ് അവശ്യ വസ്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ പരിധിയില്‍ കൂടുതല്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955-ല്‍ അവശ്യ വസ്തു നിയമം പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഉല്‍പ്പാദകരാണ് നമ്മള്. എന്നിട്ടും അതേ നിയമമാണ് രാജ്യത്ത് നിലനില്ക്കുന്നതും. പുതിയ ഭേദഗതിയോടെ അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ നിന്നു ഭക്ഷ്യ ധാന്യങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ്, എണ്ണ വിത്തുകള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയെ ഒഴിവാക്കി. ഇതോടെ ഇവ എത്ര വേണമെങ്കിലും സംഭരിക്കാനും വിപണിയില്‍ വിതരണം ചെയ്യാനും മികച്ച വില ഉറപ്പാക്കാനും ഉത്പാദകര്‍ക്ക് സാധിക്കും.
ഇത്തരത്തില്‍ കര്‍ഷകര്‍ ഇതുവരെ നേരിട്ടിരുന്നു പ്രധാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം എന്നാ രീതിയിലാണ് ഭേദഗതിയെ കാണേണ്ടത്. നിലവിലുള്ള കുറഞ്ഞ താങ്ങു വില തുടര്‍ന്നും നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് പോലെ തന്നെ മണ്ഡികള്‍ക്കു നിരോധനം കൊണ്ടു വരികയല്ല പുതിയ ഭേദഗതിയില്‍ ചെയ്തത്. മണ്ഡികള്‍ക്കു പുറത്തും കര്ഷകന് അവന്റെ വിളകള്‍ വില്ക്കാന് ഉണ്ടായിരുന്ന നിരോധനം എടുത്തു കളയുകയാണ് ചെയ്തത്.
അത് കര്ഷകന് നേട്ടമല്ലാതെ പിന്നെന്താണ്..?
കേരളത്തിലെ സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്ഷികോത്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് ഒക്ടോബര്‍ അവസാന വാരം ആയിരുന്നു. സവാളയുടെയും മറ്റും വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്നും, കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് നല്ല വില ലഭിക്കാന്‍ നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്നും ആ കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് രാജ്യത്തെ കര്‍ഷകരെ പോലെ തന്നെ കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങള്‍ക്കും പുതിയ ഭേദഗതി കൊണ്ടുണ്ടാവുന്ന പ്രധാന നേട്ടമല്ലേ..?
ഇത്തരത്തില്‍ ഒരു രീതിയിലും കര്‍ഷകരെ ബാധിക്കാത്ത അവര്‍ക്ക് വില നിയന്ത്രണമടക്കം സാധ്യമാക്കുന്ന ഒരുപാടു നേട്ടങ്ങള്‍ ലഭിക്കുന്ന പുതിയ ഭേദഗതി നിയമത്തിനെതിരെ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കുന്നത് ആരാണ്..?
ഈ ഭേദഗതികള്‍ മൂലം നഷ്ട്ടം ഉണ്ടാവുന്ന ഇടനിലക്കാരും, അവര്‍ക്ക് കൂട്ടായി ഓരോ പ്രക്ഷോഭങ്ങള്‍ നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നടക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ കൂലിക്കാരും, ഇവരുടെ തണലില്‍ സ്വന്തം രാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ചില പാര്‍ട്ടികളും അല്ലാതെ വേറെയാരണ്..?
എന്നിട്ടതിനെ കര്‍ഷക സമരമെന്ന് വിളിച്ചു ആ പ്രക്ഷോഭങ്ങളെ പിന്തുണച്ചാല്‍ അത് യഥാര്‍ത്ഥ കര്‍ഷകനോട് ചെയ്യുന്ന ദ്രോഹമല്ലാതെ പിന്നെന്താണു..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: