കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് ആവേശം ജ്വലിപ്പിച്ച് എന്‍ഡിഎ നേതാക്കള്‍ കൊല്ലം ജില്ലയിലേക്ക്. ഇക്കുറി ജില്ലാപഞ്ചായത്ത് മുതല്‍ ഗ്രാമപഞ്ചായത്തുവരെയും കോര്പ്പറേഷന്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കും കനത്ത പോരാട്ടമാണ് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറയുമ്പോള്‍ ജില്ലയില്‍ അരങ്ങേറുന്നത് ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലുള്ള മത്സരമാണെന്ന് വ്യക്തം.
മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ പര്യടനം നടത്തും. രാവിലെ നെടുവത്തൂരിലാണ് പര്യടനം ആരംഭിക്കുക. അവിടെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ (ആനന്ദം കണ്വെന്ഷന് സെന്റര്‍) പങ്കെടുക്കും. തുടര്‍ന്ന് 10ന് മൈലം പഞ്ചായത്ത് (താമരക്കുടി മഹാദേവ ആഡിറ്റോറിയം), 10.30ന് ഇട്ടിയാംപറമ്പ് കോളനി കുടുംബ സംഗമം, 11ന് കൊട്ടാരക്കര നഗരസഭ, പടിഞ്ഞാറ്റിന്‍കര ഡിവിഷന് കുടുംബസംഗമം(കണിയാം കോണം), 1ന് സാമുദായിക നേതാക്കളെ സന്ദര്‍ശിക്കല്‍ 3ന് ഇട്ടിവ (കോട്ടുക്കല്‍ കണ്വെന്ഷന്), 4ന് പുനലൂര്‍ മുന്‍സിപ്പാലിറ്റി (ശാസ്താംകോണം കണ്വെന്ഷന്) എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി 5ന് പത്തനാപുരം കമുകുംചേരി ഡിവിഷന് കണ്‍വെന്‍ഷനോട് (കൈലാസ് ആഡിറ്റോറിയം തിരുവിളങ്ങോനപ്പന് ക്ഷേത്രത്തിന് സമീപം) കൂടി സമാപിക്കും.
ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി നാളെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എത്തും. രാവിലെ 9.30ന് പാരിപ്പള്ളിയില്‍ നിന്നാണ് കെ. സുരേന്ദ്രന്റെ പര്യടനം ആരംഭിക്കുന്നത്. 10ന് ഭൂതക്കുളം, 10.30ന് പരവൂര്‍ മുനിസിപ്പാലിറ്റി, 11.30ന് നെടുമ്പന ജില്ലാ പഞ്ചായത്ത് ഡിവിഷന്, 12ന് ഇളമ്പള്ളൂര്‍ പഞ്ചായത്ത്, 2 മുതല്‍ 3 വരെ ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍, അമ്മന്‍നട, കോളേജ് ജംഗ്ഷന്, വാളത്തുംഗല്‍, 3 മുതല്‍ 4 വരെ കൊല്ലം മണ്ഡലത്തിലെ ഉളിയക്കോവില്‍, ചാത്തിനാംകുളം, മങ്ങാട്, മതിലില്‍, 4.30ന് പവിത്രേശ്വരം, 5ന് പോരുവഴി (ശാസ്താംനട) എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി 5.30ന് ഭരണിക്കാവില്‍ റോഡ്ഷോയോടെ സമാപിക്കും.
കഴിഞ്ഞ രണ്ട് ദിവസം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ഇന്നലെ സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ വിവിധ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ താര പ്രചാരകരായി സുരേഷ്ഗോപി എംപിയും മേനക സുരേഷ്കുമാറും ജില്ലയില്‍ എത്തും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി. രമേഷ് എന്നിവരും ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: