തൃശൂര്‍: ജില്ലയിലെ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്. പലയിടത്തും റിബല്‍ സ്ഥാനാര്‍ഥികളായി മത്സര രംഗത്തെത്തിയവരെ പാര്‍ട്ടി പുറത്താക്കിയതോടെയാണ് ആയിരങ്ങള്‍ ജില്ലയില്‍ പാര്‍ട്ടി വിടുന്നത്. അര്‍ഹതയില്ലാത്തവര്‍ക്ക് പലര്‍ക്കും പാര്‍ട്ടി സീറ്റ് നല്‍കിയെന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ തഴഞ്ഞുവെന്നുംപാര്‍ട്ടി വിട്ടവര്‍ പറയുന്നു.
തൃശൂര്‍ കോര്‍പ്പറേഷനിലും നിരവധി ഗ്രാമപഞ്ചായത്തുകളിലും ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ പാര്‍ട്ടിവിട്ടു. കിഴക്കുംപാട്ടുകര ഡിവിഷനില്‍ മത്സരിക്കുന്ന കെ.ജെ. റാഫിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഇവിടെ നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടു. കോര്‍പ്പറേഷന്‍ പതിനാറാം ഡിവിഷനില്‍ മത്സരിക്കുന്ന എം.കെ.വര്‍ഗീസിനെ പുറത്താക്കിയതിനെ തുടര്‍ന്നും കൂട്ടരാജിയുണ്ടായി.
അവണൂര്‍ ഗ്രാമപഞ്ചായത്തിലെ വരടിയത്ത് റിബല്‍ സ്ഥാനാര്‍ത്ഥി ജയരാജിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നൂറ്റമ്പതോളം വരുന്ന പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസ് വിട്ടു. മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നതായും ജയരാജ് പറഞ്ഞു. വാടാനപ്പിള്ളി, തിരുവില്വാമല പഞ്ചായത്തുകളിലും സമാനമായ രീതിയില്‍ ഒട്ടേറെ പേര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒട്ടേറെപ്പേര്‍ പ്രവര്‍ത്തനം നിര്‍ത്തി നിശബ്ദരായിട്ടുമുണ്ട്. പ്രവര്‍ത്തകരുടെ കൊഴിഞ്ഞ്‌പോക്കും മെല്ലെപ്പോക്കും ജില്ലയില്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സാധ്യതകളെ ഇല്ലാതാക്കുകയാണ്.
പാര്‍ട്ടി സംവിധാനം ഏറെ ദുര്‍ബലമായതോടെ താഴെത്തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോണ്‍ഗ്രസിനാവുന്നില്ല. ജില്ലയില്‍ പകുതിയിലേറെ സ്ഥലത്തും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ് നടക്കുന്നത്. അന്‍പത് ശതമാനത്തില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനാകുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: