ന്യൂദല്‍ഹി : ഭൂതല പതിപ്പ് പരീക്ഷിച്ചതിന് പിന്നാലെ ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പും വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നത്. ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം നാവിക സേനയാണ് വീണ്ടും നടത്തിയത്. ലോകത്തിലെ ഏറ്റവും വേഗതയാര്‍ന്ന മിസെലാണ് ബ്രഹ്‌മോസ്.
300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍ നാവികസേനയുടെ ഐഎന്‍എസ് റണ്‍വിജയില്‍ നിന്നാണ് തൊടുത്തത്. മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്നും ലക്ഷ്യസ്ഥാനം കൃത്യസമയത്ത് ഭേദിച്ചതായും ഡിആര്‍ഡിഒ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്‍ നിക്കോബാര്‍ ദ്വീപിലാണ് മിസൈലിന്റെ ലക്ഷ്യസ്ഥാനം ക്രമീകരിച്ചിരുന്നത്.
കഴിഞ്ഞദിവസം മിസൈലിന്റെ ഭൂതല പതിപ്പ് വിജകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ തന്നെയായിരുന്നു പരീക്ഷണം. 400 കിലോമീറ്റര്‍ ആയിരുന്നു ദൂരപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: