കല്‍പ്പറ്റ: സാധാരണക്കാരന്റെയും, രാജ്യത്തിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരാണെന്ന് മിനോറിറ്റി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജോസഫ് വളവനാലില്‍. കേന്ദ്ര സര്‍ക്കാറിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും ഫണ്ട് അനുവദിക്കാനുമെ കഴിയു. അത് താഴെ തട്ടിലെ ജനങ്ങളിലേക്കെത്തിക്കേണ്ടത് സംസ്ഥാന, ത്രിതല പഞ്ചായത്ത് ഭരണ സമിതികളാണ്. അവിടെയാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന്‍ വിവേകം ഉപേയോഗിക്കേണ്ടത്. തങ്ങള്‍ തിരഞ്ഞെടുത്ത് അയക്കാന്‍ പോകുന്ന പഞ്ചായത്ത് പ്രധിനിതി ഏതു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി ആണ്, ആ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തന ശൈലി എന്തായിരുന്നു. ഇതാക്കെ സമ്മതിദായകന്‍ വിലയിരുത്തി വോട്ടു ചെയ്താല്‍ മാത്രമെ അഴിമതി ഇല്ലാത്ത കാര്യ പ്രാപ്തി ഉള്ള ത്രിതല പഞ്ചായത്ത് ഭരണ സമിതികളെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.
ഇടതു പക്ഷം അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും, അക്രമത്തിന്റെയും പക്ഷമാണ് എന്ന് കഴിഞ്ഞ കാലം തെളിയിച്ചു. വലതു പക്ഷം കെടുകാര്യസ്ഥതയുടെയും സ്വജന പക്ഷപാതത്തിന്റെയും പക്ഷം ആണെന്നും തെളിയിച്ചു കഴിഞ്ഞു. ചുരുക്കം മെമ്പര്‍മാരും, ഭരണ സമിതികളുമെ ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിട്ടുള്ളു. ചുരുങ്ങിയ കാലം കൊണ്ട് കാര്യപ്രാപ്തി അവര്‍ തെളിയിച്ചിട്ടുണ്ട്.അഴിമതി രഹിത ഭരണത്തിന് അവര്‍ മാതൃകയായി.
വനവാസി വിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ജില്ല ഭരണ സമിതിയാണ് ജില്ലയിലുള്ളത്. വനവാസി വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന വീടിന്റെ പണം പാര്‍ട്ടി ആശ്രിതര്‍ക്ക് വേണ്ടി കരാറെടുത്ത് പോക്കറ്റ് നിറക്കാനുള്ള മാര്‍ഗ്ഗമാക്കി. പാവപ്പെട്ട വനവാസികള്‍ പാതി കെട്ടിയ ചുവരുകള്‍ക്ക് മീതെ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അന്തിയുറങ്ങുന്നു. മാറ്റം വരണെമെങ്കില്‍ രാഷ്‌ട്രസേവനം മാതൃകയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ ഭരണ സമിതികളില്‍ ഉണ്ടായിരിക്കണം. നിസ്വാര്‍ത്ഥമായ രാഷ്‌ട്രസേവനം ബിജെപി എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിനെ കഴിയൂ എന്ന് പ്രവര്‍ത്തനത്തിലൂടെ തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് ഈ വരുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കേരള ജനത തയ്യാറാവണമെന്നും, അത് വഴി അടിസ്ഥാന വികസനങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: