മീനങ്ങാടി: മീനങ്ങാടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന അംബിക കേളു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ആര്‍എസ്എസ് കുടുംബത്തില്‍ ജനിച്ച അംബിക കുഞ്ഞുനാള്‍ മുതല്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലേക്ക് പോയെങ്കിലും ആശയങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തത് കാരണം ബിജെപിയിലേക്ക് തന്നെ തിരിച്ചുവന്നു.
നരേന്ദ്രമോദിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന ജനവിഭാഗത്തോട് ഉള്ള താല്‍പര്യവും അംബിക കേളുവിനെ ബിജെപിയിലേക്ക് തിരിച്ചു വരുവാന്‍ പ്രചോദനമേകി. കഴിഞ്ഞ ഭരണസമിതിയില്‍ മീനങ്ങാടിയിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് മെമ്പര്‍ ആയിരുന്നു. കോണ്‍ഗ്രസിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. പക്ഷേ ആശയങ്ങളോട് അന്നേ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കുന്നില്ലെന്ന് അംബിക കേളു പറഞ്ഞു. വനവാസി വിഭാഗത്തെ ഇടതു വലതു മുന്നണികള്‍ വോട്ടുബാങ്ക് മാത്രമായാണ് കാണുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ വനവാസി വിഭാഗത്തിലായിരിക്കും മുന്‍ഗണന നല്‍കുക. കൃഷിക്കാരുടെയും സാധാരണ ജനങ്ങളുടെയും അടിസ്ഥാന വികസനത്തിന് വേണ്ടിയും കാര്‍ഷികമേഖലയ്‌ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും അംബിക കേളു പറഞ്ഞു. സിന്ധു ശ്രീധരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രമ്യ ശിവദാസന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: