കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഇന്ത്യ മികച്ച നേട്ടം കൈവരിക്കുകയാണ്. ദശലക്ഷം പേരിലെ രോഗസ്ഥിരീകരണവും മരണസംഖ്യയുമാണ് യഥാര്‍ത്ഥ രോഗവ്യാപ്തി നിര്‍ണയിക്കുന്നത്. ഇന്ത്യയിലെ രോഗസ്ഥിരീകരണം നവംബര്‍ 28 വരെയുള്ള കണക്ക് പ്രകാരം 6,731 ആണ്. അമേരിക്കയില്‍ – 40,000, യു.കെ- 23,361, ഫ്രാന്‍സ് – 33,424, ബ്രസീല്‍ – 29,129, ഇറ്റലി – 25,456 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. പല രാജ്യങ്ങളിലും ഇന്ത്യയുടെ 4 – 5 മടങ്ങ് അധികമാണ് രോഗ സ്ഥിരീകരണം. മരണസംഖ്യ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ദശലക്ഷത്തിന് 98 ആണ്. ഇന്ത്യയേക്കാള്‍ 8 – 9 മടങ്ങ് അധികമാണ്മറ്റു രാജ്യങ്ങളില്‍. ഇവയാകട്ടെ വികസിതവും, ഇന്ത്യയെക്കാള്‍ മികച്ച ആരോഗ്യ സംവിധാനങ്ങളുമുള്ളതുമാണ്. ഇന്ത്യയുടെ രോഗസ്ഥിരീകരണം താഴേക്കുള്ള വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്.
കോവിഡ് പ്രതിരോധത്തില്‍ ആദ്യം പ്രതികരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; ഗവണ്മെന്റ് എന്ന നിലയില്‍ പ്രത്യേകിച്ച്. ലോകത്ത് ആദ്യമായി ജനുവരി 7 ന് ചൈനയില്‍ വുഹാനിലാണ് വൈറസ് കണ്ടെത്തിയതെങ്കില്‍. ജനുവരി 8 ന് തന്നെ ഇന്ത്യയില്‍ ഒരു മിഷന് മീറ്റിങ് നടന്നു. ജനുവരി 17 മുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കുന്നത് ആരംഭിച്ച ഇന്ത്യ, ഇത്തരം നടപടി സ്വീകരിച്ച ആദ്യ രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു.
സമൂഹ കൂട്ടായ്മകളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അപ്പോള്‍, ഇന്ത്യയില്‍ 50 കോവിഡ് കേസുകള്‍ പോലുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ മിക്കവാറും പ്രദേശത്തും മാസ്ക് ധരിക്കുന്നത് ഏപ്രിലില്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ ആദ്യവാരം മുതല്‍ തന്നെ പൊതു സ്ഥലത്ത് മാസ്ക് ധരിച്ചാണ് എത്തിയിരുന്നത്. എന്നാല്‍, ലോകാരോഗ്യ സംഘടന, മാസ്ക് ധരിക്കാന്‍ ലോകത്തോട് ആവശ്യപ്പെട്ടത് ജൂണില്‍ മാത്രമാണ്.
മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്രമോദി സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 500 കോവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കാലതാമസം വരുത്തിയിരുന്നെങ്കില്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ അല്ലെങ്കില്‍ അമേരിക്കയുടെ കോവിഡ് രോഗവ്യാപനം പോലെ ഇന്ത്യയിലും സ്ഥിതി ഗുരുതരമാകുമായിരുന്നു. പുതിയ രോഗ സ്ഥിരീകരണ നിരക്ക് 10.9% ല്‍ നിന്നും 19.6% ലേക്ക്, ഒരാഴ്ച കൊണ്ട് വര്‍ധിച്ചപ്പോള്‍, 3 ദിവസങ്ങള്‍കൊണ്ടാണ് ഇരട്ടിക്കല്‍ സമയം വര്‍ധിച്ചത്. ആ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതലത്തില്‍ ലോക്ക് ഡൗണിന് ആഹ്വാനം ചെയ്തത്. മറ്റൊരു രാജ്യവും ഇത്ര ആരംഭ ദശയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഈ ഒരു തീരുമാനമാണ് ഇന്ത്യയുടെ കോവിഡ് വളര്‍ച്ചാഗതി തിരുത്തിയത്. വര്ധനഘട്ടം ഇതിനോടകം ആരംഭിച്ചിരുന്നതിനാല്‍ ലോക്ഡൗണ്‍ വൈകിപ്പിച്ചിരുന്നെങ്കില്‍, അതുകൊണ്ട് ഫലം ഉണ്ടാവുമായിരുന്നില്ല. മഹാമാരിക്കെതിരായ ചികിത്സയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പ്രധാന സമയവുമായിരുന്നു അത്.
ജനുവരി 29 ന്, മന്ത്രിസഭയില്‍, ആദ്യമായി കോവിഡിനെപ്പറ്റി പരാമര്‍ശിച്ച പ്രധാനമന്ത്രി, രോഗത്തെ ഗൗരവമായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രതികരണം പൂര്‍ണമായും ശാസ്ത്രാധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മാര്‍ച്ച് മുതല്‍, എല്ലാ ദിവസവും ഇന്ത്യയുടെ കോവിഡ് നില, അദ്ദേഹം വ്യക്തിപരമായി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ 9 മാസമായി, ഒരാഴ്ചയിലൊരിക്കല്‍ അദ്ദേഹം കോവിഡ് 19 അനുബന്ധ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദഗ്ധര്‍, കായികതാരങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, തുടങ്ങി റേഡിയോ ജോക്കികള്‍ എന്നിവരുമായി വരെ പ്രധാനമന്ത്രി സംവദിച്ചു, ബോധവല്‍ക്കരണത്തിന് പ്രോത്സാഹനം നല്‍കുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹം ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്യ്തു. ഇതിനോട് അനുഭാവപൂര്‍വ്വം പെരുമാറിയ ജനങ്ങള്‍, വരാന്‍ പോകുന്ന ലോക്ഡൗണിന് മാനസികമായി തയ്യാറെടുക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് 24 ന് രാജ്യവ്യാപക ലോക്ക് ഡൗണിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ’ എന്ന് പറഞ്ഞ അദ്ദേഹം, സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. മാസ്ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനോടും ജനങ്ങള്‍ പ്രതികരിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ വിളക്കുകള്‍ തെളിയിച്ച്, പരസ്പരം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ പറഞ്ഞ അദ്ദേഹം ഇത് രാജ്യമെമ്പാടും ഒരു ശുഭതരംഗം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ലോക്ഡൗണില്‍, നേരത്തെ പ്രവേശിച്ച രാജ്യം, അണ്‍ലോക്ക് ഘട്ടത്തിലും കുറച്ച് നേരത്തെയാണ് പ്രവേശിച്ചത്. ഈ ഘട്ടങ്ങളില്‍, അദ്ദേഹത്തിന്റെ വ്യക്തിപരമായ നേതൃപാടവം, ഓരോ ഇന്ത്യക്കാരനും സുരക്ഷിതകരങ്ങളിലാണെന്നും ശക്തമായ ശാസ്ത്രീയ ഉപദേശങ്ങളിലൂടെ, മറ്റെന്തിനേക്കാളും ജീവനുകളെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്നും ഉറപ്പുവരുത്തി. ഈ മുന്നൊരുക്കമാണ്, ദശലക്ഷം പേരിലെ പ്രതിദിന രോഗസ്ഥിരീകരണവും മരണനിരക്കും, പല വികസിത രാഷ്ട്രങ്ങളേക്കാളും ഭാരതത്തില്‍ കുറയ്ക്കാന്‍ കാരണമാക്കിയത്.
രാജ്യം മഹാമാരിയെ നേരിടുമ്പോള്‍, ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടതും ആവശ്യമാണ്. മോദി സര്‍ക്കാര്‍ പാവങ്ങളെ സഹായിക്കാനായി കര്‍മനിരതരായി. 1.70 ലക്ഷം കോടിരൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി വഴി, പാവപ്പെട്ട വനിതകള്‍, കര്‍ഷകര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യവും, സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 13 കോടി ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്കി. ഗരീബ് കല്യാണ്‍ അന്ന യോജന വഴി നവംബര്‍ വരെ, ഓരോ മാസവും 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്കി. സാമ്പത്തിക കൈമാറ്റം നല്കിയതെല്ലാം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കായതിനാല്‍, ഒരിടത്തും നഷ്ടമാകുന്നില്ല എന്ന് ഉറപ്പ് വരുത്താനായി.
ഇന്ത്യ ലോക്ഡൗണില്‍ നേരത്തെ പ്രവേശിച്ചിരുന്നു. അതേ പോലെ സാമ്പത്തിക പ്രവര്‍ത്തനരംഗത്ത് അണ്‍ലോക്ക് നേരത്തെ നടപ്പാക്കുകയും ചെയ്തു. ഇതിന്റെ സ്വാധീനം, ഉന്നതാവൃത്തി സൂചികകളുടെ ഉയര്‍ച്ചയില്‍ പ്രകടമാണ്. മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡെക്സ് (ജങക) 2020 സെപ്തംബറിലെ 56.8 ല്‍ നിന്നും ഒക്ടോബറില്‍ 58.9 ആയി ഉയര്‍ന്നു. ഒരു ദശാബ്ദക്കാലയളവിലെ ഉയര്‍ന്ന സംഖ്യയാണിത്. പിഎംഐ സേവന സൂചിക, ഏഴ് മാസത്തെ താഴ്ചയ്ക്ക് ശേഷം, വിപണി സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയായി ഒക്ടോബറില്‍ 54.1 ആയി ഉയര്‍ന്നു. കാര്‍ഷിക, വ്യവസായ, സേവന മേഖലകളിലെ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ സൂചികയാണിത്.
മഹാമാരി മൂലമുണ്ടായ തടസ്സങ്ങളില്‍, സ്വാഭാവികമായും ജിഡിപി വളര്‍ച്ച കുറഞ്ഞു. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍, ജിഡിപി കുറവ് 7.5% ആയിരുന്നു. ഇതേവര്‍ഷത്തെ ആദ്യ പാദത്തേക്കാള്‍ (23.91%) ഇത് വളരെ കുറവാണ്. ഈ രണ്ട് പാദങ്ങള്ക്കിടയില്, സ്വകാര്യ ഉപഭോഗച്ചെലവില് വന്‍ പുരോഗതി ദൃശ്യമായി. രണ്ടാംപാദത്തില്‍ കാര്‍ഷികമേഖല ആദ്യപാദത്തിനു തുല്യമായി 3.4% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാംപാദത്തില്‍, ഉല്‍പ്പാദന വളര്‍ച്ച 0.6% ആണ്. ഒന്നാം പാദത്തില്‍, 39.3% കുറവായിരുന്നു.
വാക്സിന് വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്, പ്രധാനമന്ത്രി 3 നഗരങ്ങളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്ക്, പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
മഹാമാരിക്കെതിരായ കൂട്ടായ പോരാട്ടത്തില്‍, അയല്‍ രാജ്യങ്ങളെ ഉള്‍പ്പെടെ സഹായിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡിസംബര്‍ 4 ന്, നൂറ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും, ജെനോവ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും സന്ദര്‍ശിക്കും. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍, ലോകത്തിന്റെ ഔഷധശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.
എസ്. വെങ്കിടേശ്വര്
ഡയറക്ടര്‍ ജനറല്‍
കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: