തൃശൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീരത്ത് സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് അര്‍ധരാത്രിയോടെ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗരൂകരാകണമെന്നുമാണ് നിര്‍ദേശം. വകുപ്പുകള്‍ മുന്‍കരുതലെടുക്കണം, ജനങ്ങളെ ബോധവത്കരിക്കണം. ദുരന്ത നിവാരണ സംഘങ്ങളെ ഏകോപിപ്പിച്ച് മുന്‍ കരുതല്‍ ശക്തമാക്കണം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.
ശക്തമായ കാറ്റ്, മഴ, മണ്ണിടിച്ചില്‍ ഇവയുണ്ടായാല്‍ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് നിര്‍ദേശം. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തും. കടലിലുള്ള മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. തീരദേശമേഖലകളിലെയും, മലഞ്ചരിവുകളിലെയും, ശക്തമായ കാറ്റു വീശാന്‍ സാധ്യത ഉള്ള മറ്റു പ്രദേശങ്ങളിലെയും നിവാസികള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയുടെയും, ചുമരുകളുടെയും ഉറപ്പ് പരിശോധിക്കുകയും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദേശമുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: