ന്യൂദല്‍ഹി: കൊറോണ വാക്സിന് വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടമായി 900 കോടി രൂപ അനുവദിച്ചു. മൂന്നു വാക്സിന് വികസന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര തീരുമാനം. ഇന്ത്യന്‍ കൊവിഡ് 19 ഡെവലപ്മെന്റ് മിഷന് 900 കോടി അനുവദിക്കുന്നു എന്നാണ് അറിയിപ്പ്. ബയോടെക്നോളജി വകുപ്പിനാണ് ഗ്രാന്റ് നല്‍കുക. അടുത്ത ഒരു വര്‍ഷത്തേക്ക് കൊവിഡ് വാക്സിന് വികസനത്തിന് ചെലവഴിക്കാനാണ് ഈ തുക. വാക്സിന് നിര്‍മിക്കാനുള്ള പത്തു ശ്രമങ്ങളെയാണ് ബയോടെക്നോളജി വകുപ്പു പിന്തുണയ്ക്കുന്നത്. ഇതില്‍ അഞ്ചെണ്ണം മനുഷ്യനില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണെന്ന് ബയോടെക്നോളജി വകുപ്പു സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു.
അതേസമയം, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊറോണ ബാധിതരായ ശാസ്ത്രജ്ഞരെയടക്കം, പ്രത്യേക ദൗത്യത്തിലൂടെ മടക്കിയെത്തിച്ച് വ്യോമസേന. 50 ശാസ്ത്രജ്ഞരെയാണ് മടക്കിയെത്തിച്ചത്. സി-17 ഗ്ലോബ്മാസ്റ്റര് എന്ന വിമാനത്തിലാണ് ഇവരെ രാജ്യത്തെത്തിച്ചത്.ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള കരാറുകളുമായി ബന്ധപ്പെട്ടാണ് ശാസ്ത്രജ്ഞര്‍ അവിടേക്ക് പോയത്. ഇവര്‍ക്കിടയില്‍ വൈറസ് വ്യാപിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെടുകയായിരുന്നു.
തുടര്‍ന്നാണ് വ്യോമസേനയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യം നടപ്പാക്കുന്നത്. നേരത്തെ ചൈനിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിയെത്തിച്ചതും വ്യേമസേനയായിരുന്നു. ശാസ്ത്രജ്ഞരെ മടക്കിയെത്തിക്കാനുള്ള ദൗത്യത്തിന് തയാറെപ്പുകളേറൊയിരുന്നു. പൈലറ്റുമാരും മറ്റ് ജീവനക്കാരും സുരക്ഷാ മുന്‍കരുതലുകളെല്ലാം ഉറപ്പാക്കിയിരുന്നെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ ആദ്യ ആഴ്ച വിമാനം ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടു. ഒന്‍പത് മണിക്കൂര്‍ യാത്രയുണ്ടായിരുന്നു. ശാസ്ത്രജ്ഞരെയെല്ലാം സുരക്ഷിതമായി അവിടത്തെ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.രാജ്യത്തെത്തിയ ശാസ്ത്രജ്ഞരും ദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും എല്ലാവരും ക്വാറന്റൈനിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: