ന്യൂദല്‍ഹി: സമീപഭാവിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പരിസ്ഥിതി സൗഹൃദമായ മണ്‍കപ്പുകളില്‍ ചായവില്ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. വടക്കുപടിഞ്ഞാറന്‍ റെയില്‍വേയ്ക്ക് കീഴില്‍ പുതിയതായി വൈദ്യുതീകരിച്ച ധിഗവര-ബണ്ടികുയി സെക്ഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ധിഗവര റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായുള്ള റെയില്‍വേയുടെ സംഭാവനയാകും നടപടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ന് രാജ്യത്തെ നാനൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍കപ്പിലാണ് ചായ നല്‍കുന്നതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. ഭാവിയില്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും മണ്‍കപ്പുകളില്‍ മാത്രം ചായ വില്‍ക്കാനാണ് റെയില്‍വേ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: