തൃശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഭരണം നേടുമെന്ന പ്രതീക്ഷയില്‍. കഴിഞ്ഞ തവണ ബിജെപി മൂന്ന് സീറ്റുകള്‍ പഞ്ചായത്തില്‍ നേടിയിരുന്നു. 1ാം വാര്‍ഡ് നൂലുവള്ളി, 3ാം വാര്‍ഡ് കൊരേച്ചാല്‍, 15ാം വാര്‍ഡ് തെക്കേ കോടാലി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 12 സീറ്റുകളോടെ നിലവില്‍ എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിന് എട്ടു സീറ്റുകളുണ്ട്. മൂന്ന് സീറ്റുകള്‍ നേടിയതിനു പുറമേ കഴിഞ്ഞ പ്രാവശ്യം ആറു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. രണ്ടാം വാര്‍ഡ് നാഡിപ്പാറ, നാലാം വാര്‍ഡ് ഇഞ്ചകുണ്ട്, 12ാം വാര്‍ഡ് കടമ്പോട്, 19ാം വാര്‍ഡ് മറ്റത്തൂര്‍കുന്ന്, 20ാം വാര്‍ഡ് മൂലംകുടം, 23ാം വാര്‍ഡ് ചെട്ടിച്ചാല്‍ എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ വാര്‍ഡുകളില്‍ വിജയിച്ചവരേക്കാള്‍ വളരെ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ.
ബിജെപി അനുകൂല തരംഗമാണ് മറ്റത്തൂര്‍ പഞ്ചായത്തിലിപ്പോഴുള്ളത്. ഇതിനാല്‍ ഇത്തവണ 12 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. കാര്‍ഷിക മേഖലയായ മറ്റത്തൂര്‍ പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫ് ഭരണ സമിതി വാഗ്ദാനം ലംഘനം നടത്തിയതായി ജനങ്ങള്‍ പറയുന്നു. കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ പദ്ധതികളൊന്നും തന്നെ എല്‍ഡിഎഫ് നടപ്പാക്കിയില്ല. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്കിയ നിരവധി പദ്ധതികള്‍ ഭരണം കഴിയുന്നതു വരെ നടപ്പാക്കാതെ ജനങ്ങളെ വഞ്ചിച്ചു. പഞ്ചായത്ത് നിവാസികളുടെ ചിരകാലാഭിലാഷമായ ബസ് സ്റ്റാന്റ് കം-ഷോപ്പിങ് കോംപ്ലക്സ്, പൊതു കംഫര്‍ട്ട് സ്റ്റേഷന് എന്നിവയുടെ നിര്‍മ്മാണം വാഗ്ദാനത്തിലൊതുങ്ങി. പദ്ധതിക്കായി ഒന്നേകാല്‍ കോടി വകയിരുത്തിയിരുന്നെങ്കിലും കോടാലിയില്‍ പഞ്ചായത്ത് അക്വയര്‍ ചെയ്ത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ പല പദ്ധതികളും അധികം താമസിയാതെ നാശോന്മുഖമായി. 47 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ചെമ്പൂച്ചിറകുളം ഒരു വര്‍ഷം തികയുന്നതിനു മുമ്പേ സൈഡ് വാളുകള്‍ ഇടിഞ്ഞ് നശിച്ചു. പഞ്ചായത്തില്‍ വന്‍ പാരിസ്ഥിതിക പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായാണ് മൂലംമുറി, അമ്പോളി എന്നിവിടങ്ങളില്‍ ഗ്രാനൈറ്റ്സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും. കമ്പനികള്‍ക്കെതിരെ എല്‍ഡിഎഫ് ഭരണ സമിതി നിയമനടപടികളെടുത്തില്ല. പൊതുടാപ്പുകളുടെ പേരില്‍ വാട്ടര്‍ അതോറിറ്റി പഞ്ചായത്തില്‍ പകല്‍കൊള്ളയാണ് നടത്തുന്നത്. പഞ്ചായത്തിലെ പൊതുടാപ്പുകളുടെ ചാര്‍ജ് എന്ന നിലയില്‍ ലക്ഷക്കണക്കിന് രൂപ പ്രതിവര്‍ഷം വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കുന്നുണ്ട്. നീക്കം ചെയ്തതും ഉപയോഗശൂന്യമായതുമായ പൊതുടാപ്പുകളുടെ എണ്ണം സംബന്ധിച്ച് പഞ്ചായത്തില്‍ വ്യക്തമായ രേഖകളില്ല. നിലവില്ലാത്ത പൈപ്പുകളുടെ പേരിലാണ് നാട്ടുകാരില്‍ നിന്ന് പഞ്ചായത്ത് നികുതിപ്പണം പിരിക്കുന്നത്. മുക്കാല്‍ കോടി രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായി. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വെള്ളിക്കുളം വലിയതോട് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വീതി പുന:സ്ഥാപിച്ച് സവീകരിക്കുന്നതിനായി ഒരു കോടി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും പദ്ധതി നടപ്പായില്ല. വാഗ്ദാന ലംഘനം നടത്തിയ എല്‍ഡിഎഫിനെതിരെ ഇത്തവണ മറ്റത്തൂരിലെ ജനങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: