വാർസോ: ലോകത്തിലെ ഏറ്റവും ആഴം കൂടിയ നീന്തൽ കുളം പോളണ്ടിലെ മിഷ്‌കാനൂസ് നഗരത്തിൽ തയാറായി. 148 അടി താഴ്ചയുള്ള ഈ നീന്തൽ കുളം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. മുങ്ങൽ വിദഗ്‌ദ്ധർക്ക് കൂടുതൽ പരിശീലനം നൽകാൻ ഈ നീന്തൽക്കുളം ഇപ്പോൾ നൽകി വരുന്നുണ്ട്.
148 അടി ആഴമുള്ള ഈ നീന്തൽ കുളത്തിൽ രണ്ട് ലക്ഷത്തി എൺപതിനായിരം ക്യുബിക് അടി ജലത്തിനു മുകളിൽ കൊള്ളുവാനാകും. അതായത് 27 ഒളിമ്പിക്സ് നീന്തൽ കുളങ്ങളിൽ ഉൾക്കൊള്ളാവുന്ന ജലം ഈ ഭീമൻ നീന്തൽ കുളത്തിലുണ്ടെന്നതാണ് സത്യം. വെറുമൊരു നീന്തൽ കുളം മാത്രമല്ല ഇത്, ഇതിൽ നീന്തുന്നവർക്ക് വളരെ വ്യത്യസ്തവും സാഹസികവുമായ അനുഭവമായിരിക്കും ഉണ്ടാകുക. കുളത്തിനടിയിലേക്ക് പോകും തോറും ഗുഹകളും തുരങ്കങ്ങളും കാണാനാകും. ഇതിനു പുറമെ മായൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പോലെയും തകർന്ന് കിടക്കുന്ന കപ്പലിന്റെ മാതൃകയും ഈ നീന്തൽ കുളത്തിൽ ഒരുക്കിയിട്ടുണ്ട്.
നീന്തൽ കുളത്തിനു സമീപത്തുള്ള ഹോട്ടലിന്റെ തുരങ്കം വഴി താഴേക്ക് ഇറങ്ങിയാൽ പരിശീലനം നടത്തുന്നവരെയും കാണാനാകും. ഉടൻ തന്നെ പോളീഷ് സൈന്യത്തിലെ പട്ടാളക്കാർക്കും രാജ്യത്തെ ഫയർഫോഴ്സിനും പരിശീലനത്തിനായി ഈ നീന്തൽ കുളം അനുവദിച്ചുനൽകുമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: