കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിനു അപേക്ഷ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് വഴി വിവരം ശേഖരിക്കാന്‍ സിപിഎം നേതൃത്വം. പ്രാദേശിക ഹെല്‍ത്ത് സെന്ററുകളിലെ ജീവനക്കാര്‍ വഴിയാണ് സിപിഎം നേതൃത്വം വിവരങ്ങള്‍ ശേഖരിക്കുന്നത്.
ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഇന്നലെ ഉച്ചയ്ക്കു മുമ്പ് അതത് പഞ്ചായത്ത് പിഎച്ച്എസികള് എത്തിക്കണമെന്നാണ് അടിയന്തര നിര്‍ദേശം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് വാര്‍ഡുകളില്‍ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാര്‍ വിവരങ്ങളും ഇവരുടെ ഫോണ്‍ നമ്പറും പഞ്ചായത്തുകളുടെ കോവിഡ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
ഇതു സിപിഎം നേതൃത്വത്തിന് കൈമാറാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ആരോഗ്യവകുപ്പ് വഴി പോസ്റ്റല്‍ ബാലറ്റിന് ഇവരെ കൊണ്ട് അപേക്ഷ കൊടുപ്പിച്ചു ഭരണ സ്വാധീനം ഉപയോഗിച്ച് അത് വോട്ടാക്കാനും നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: