ബീജിങ്: ബോളിവുഡ് സിനിമാ ഡയലോഗുകള്‍ ഡബ്ബ് ചെയ്ത് ഹിന്ദി പഠിക്കുകയാണ് ചൈനയിലെ ഒരു ഡസനിലേറെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍. പ്രശസ്തമായ ബീജിങ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ദേശീയ ഭാഷ പഠിക്കാനായി ഹിന്ദി ചിത്രങ്ങള്‍ കണ്ട് സിനിമാ ഡയലോഗുകള്‍ ഡബ്ബ് ചെയ്ത് പരിശീലിക്കുകയാണ്.
ബീജിങ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ചൈനയിലെ 14 യൂണിവേസിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഏഷ്യന്‍ ഭാഷാ പഠനത്തിന്റെ ഭാഗമായി ഹിന്ദി സിനിമാ ഡബ്ബിങ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിനോടകം എണ്‍പതോളം വീഡിയോകള്‍ മത്സരത്തിന്റെ ഭാഗമായി ലഭിച്ചുകഴിഞ്ഞു. ഓണ്‍ലൈനിലൂടെ നടക്കുന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ചൈനീസ് അസോസിയേഷന് ഓഫ് സൗത്ത് ഏഷ്യന്‍ ലാംഗ്വേജ് സ്റ്റഡീസ് ആണ്.
മൊഹബത്തേം, ബജിറംഗി ഭായിജാന്, ത്രി ഇഡിയറ്റ്സ്, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ദംഗല്‍ എന്നീ ഹിന്ദി സിനിമകളുടെ ക്ലിപ്പിങ്ങുകളാണ് ശബ്ദം നല്‍കാനായി മത്സര സംഘാടകര്‍ നല്‍കിയിരിക്കുന്നത്. പികിങ് യൂണിവേഴ്സിറ്റി, കമ്യൂണിക്കേഷന്‍ യൂണിവേഴ്സിറ്റി ഓഫ് ചൈന, ബീജിങ് ഫോറിന് സ്റ്റഡീസ് യൂണിവേഴ്സിറ്റി, ഗാങ്ഡോങ് യൂണിവേഴ്സിറ്റി ഓഫ് ഫോറിന് സ്റ്റഡീസ് യുനാന്‍ നാഷ്ണലിസിറ്റീസ് യൂണിവേഴ്സിറ്റി തുടങ്ങിയ ചൈനയിലെ പ്രമുഖ സര്‍വകലാശാലകള്‍ പലതും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മൂന്ന് മിനിട്ട് മുതല്‍ അഞ്ചു മിനിട്ട് വരെയുള്ള വീഡിയോകളില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയുടെ ഡയലോഗ് ഡബ്ചെയ്ത് അയയ്ക്കുകയാണ് വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്. ഹിന്ദി വാക്കുകള്‍ ഉച്ചരിക്കുന്നത് ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മത്സര ഫലം നിര്‍ണയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: