അഹമ്മദാബാദ്: വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പറായി വിലകൊടുത്ത് ഇഷ്ട അക്കം സ്വന്തമാക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ തന്റെ ഇഷ്ടനമ്പര്‍ ലക്ഷങ്ങള്‍ മുടക്കി വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറാക്കി ചരിത്രത്തിലിടം നേടിയിരിക്കുകയാണ് അഹമ്മദാബാദുകാരനായ ആഷിക് പട്ടേല്‍. 34 ലക്ഷം രൂപമുടക്കി ആഷിക് സ്വന്തമാക്കിയതോ 007 എന്ന ജയിംസ് ബോണ്ട് നമ്പര്‍.
39.5 ലക്ഷം രൂപയുടെ എസ്യുവിക്ക് വേണ്ടിയാണ് 34 ലക്ഷത്തിന് 007 ആഷിക് സ്വന്തമാക്കിയത്. വാഹനത്തിന്റെ വിലയോളം തന്നെ നമ്പറിന് വേണ്ടിയും ചെലവാക്കിയതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയവരും ഏറെ. എന്നാല്‍, ഈ നമ്പര്‍ ലഭിച്ചത് അപ്രതീക്ഷിത ഭാഗ്യമെന്നാണ് ആഷിക് പറഞ്ഞത്.
തന്റെ ആദ്യ വാഹനത്തിന് 007 എന്ന നമ്പര്‍ ലഭിച്ചു. അപ്രതീക്ഷിത ഭാഗ്യമാണിത് കൊണ്ടു തന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യസംഖ്യയാണിത്, ആഷിക് പറഞ്ഞു. ജിജെ 01 ഡബ്ല്യുഎ 007 എന്നാണ് ആഷിക്കിന്റെ എസ്യുവിയുടെ രജിസ്ട്രേഷന് നമ്പര്‍.
നവംബര്‍ 23നായിരുന്നു നമ്പറിന്റെ ലേലം. 25,000 രൂപയിലാണ് ലേലം ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷമായി ലേലത്തുക ഉയര്‍ന്നു. രാത്രി 11.53നാണ് ആഷിക് ലേലം സ്വന്തമാക്കിയത്. ഈ അടുത്ത കാലത്ത് ഇത്രയധികം രൂപ ലേലത്തുകയായി കിട്ടിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പണം അടച്ചതിന് ശേഷം നമ്പര്‍ ഒദ്യോഗികമായി ആഷിക്കിന് നല്‍കുമെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.
ലേലത്തില്‍ 001 എന്ന നമ്പര്‍ 5.56 ലക്ഷത്തിനും 0369 എന്ന നമ്പര്‍ 1.40 ലക്ഷത്തിനും സ്വന്തമാക്കിയവരും ഉണ്ട്. 24 നമ്പറുകളായിരുന്നു ലേലത്തില്‍ വച്ചത്. 622 പേര് ഇതില്‍ പങ്കെുത്തു. കൊറോണ ബാധ വ്യാപകമായതിന് ശേഷം ഇത്രയധികം പേര് പങ്കെടുക്കുന്ന ആദ്യ ലേലമാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: